സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ത്രില്ലർ ചിത്രം ഗരുഡൻ നവംബർ മൂന്നിന് പ്രദർശനത്തിനെത്തുന്നു. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്നത്. ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത് അഭിരാമിയാണ്.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ അരുൺ വർമ്മയാണ് സംവിധാനം ചെയ്യുന്നത്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലീഗൽ ത്രില്ലർ ചിത്രമാണിത്. സിദ്ധിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, ദിവ്യ പിള്ള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തത്. കഥ ജിനേഷ് എം, സംഗീതം ജെയ്ക്സ് ബിജോയ്, എഡിറ്റർ ശ്രീജിത്ത് സാരംഗ്.
കോ- പ്രൊഡ്യൂസർ -ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ -സന്തോഷ് കൃഷ്ണൻ. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ -നവീൻ പി തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ
ഹെഡ് -ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പൊഡുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോധരൻ. മേക്കപ്പ് -റോണക്സ് സേവ്യർ, ആർട്ട് -സുനിൽ കെ. ജോർജ്.