കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പോലീസ് സ്വർണ്ണം പിടികൂടി. 832 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഇതിന് ഏകദേശം 47 ലക്ഷം രൂപയോളം വിലമതിപ്പുണ്ട്. ചപ്പാരപടവ് സ്വദേശി മുസ്തഫയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാൾ ഷാർജയിൽ നിന്നാണ് എത്തിയത്. കസ്റ്റംസിന്റെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ മുസ്തഫയെ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടുകയായിരുന്നു.