'ഓർമ്മകൾ നിലനിർത്താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്‌കാരം'; അച്ഛന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മുരളി ഗോപി
Thursday, August 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഓർമ്മകൾ നിലനിർത്താൻ എന്തിനാണ് അദ്ദേഹത്തിന്റെ പേരിൽ ഒരു പുരസ്‌കാരം’; അച്ഛന്റെ പിറന്നാൾ ദിനത്തിൽ കുറിപ്പുമായി മുരളി ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 07:28 pm IST
Facebook
Twitter
WhatsAppTelegram

നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലയിൽ സിനിമാ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് മുരളി ഗോപി. വർഷങ്ങളോളം മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങൾ അവതരിപ്പിച്ച നടനും സംവിധായകനും നിർമ്മാതാവുമായിരുന്ന ഭരത് ഗോപിയുടെ മകൻ എന്ന ലേബലിലാണ് മുരളി ഗോപി അറിയപ്പെട്ടിരുന്നത്. എന്നാൽ ചിരുക്കം കാലയളവ് കൊണ്ടുതന്നെ മലയാള സിനിമയിലെ പുതുനിര തിരക്കഥാകൃത്തുകളിലെ മുൻ നിരയിലെത്താൻ മുരളിക്ക് സാധിച്ചു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് മുരളി ഗോപിയുടെ സൃഷ്ടിയിൽ പിറന്നത്. ഇത് കൂടാതെ നടൻ എന്ന നിലയിലും മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്നിതാ, ഭരത് ഗോപിയുടെ ജന്മദിനത്തിൽ അച്ഛനെ കുറിച്ച് സാമൂഹ്യമാദ്ധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി. അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ ഒരു അവാർഡ് നൽകിക്കൂടേ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാൽ ഓർമ്മകൾ നിലനിർത്തേണ്ടത് അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ മോടി വരുത്തി വീണ്ടും ജനങ്ങളുടെ മുന്നിൽ എത്തിക്കുന്നതിലൂടെ ആയിരിക്കണമെന്നും മുരളി ഗോപി കുറിപ്പിൽ പറയുന്നു.

പുതിയ തലമുറയിലെ യുവാക്കൾക്കായി മൺമറഞ്ഞ മഹാകലാകാരന്മാരുടെ സൃഷ്ടികൾ പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ അവരുടെ ഓർമ്മകൾ നിലനിർത്താൻ സാധിക്കു. ഏതൊരു കലാകാരനും അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ് അവശേഷിപ്പിച്ച് പോകുന്നതെന്നും മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം,

ഇന്ന്, അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളിൽ ഒരുപാട് പേർ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് ‘അച്ഛന്റെ ഓർമ്മകൾ നിലനിർത്താൻ’ ഒരു അവാർഡ് ഏർപ്പെടുത്തിക്കൂടേ എന്ന്. ഓർമ്മകൾ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിറുത്തേണ്ടത് എന്ന ആംഗലേയ സങ്കൽപ്പത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം. ഒരു കലാകാരന്റെ ഓർമ്മകളെ നിലനിറുത്തേണ്ടത് സത്യത്തിൽ അയാളുടെ സൃഷ്ടികളെ തുടച്ച് മിനുക്കി കാലാകാലങ്ങളിൽ ജനസമക്ഷം അവതരിപ്പിക്കുന്നതിലൂടെ ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു.

ഈയിടെ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ വെച്ച് നടത്തിയ ഒരു കെജി ജോർജ്ജ് അനുസ്മരണത്തിൽ പങ്കെടുത്തപ്പോൾ, എന്നെ ശരിക്കും സന്തോഷിപ്പിച്ചത് ആ ചടങ്ങിന് ശേഷം അതിന്റെ സംഘാടകർ നടത്തിയ ഒരു ചലച്ചിത്ര പ്രദർശനമാണ്.

‘യവനിക’യുടെ ഒരു restored print ആണ് അന്നവിടെ പ്രദർശിപ്പിച്ചത്. ആ restoringനായി പ്രവർത്തിച്ചത് ചലച്ചിത്ര അക്കാദമി ആണെന്ന് പിന്നീടറിഞ്ഞു. ഇത് പോലുള്ള archiving പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ അക്കാദമി പോലുള്ള സർക്കാർ സ്ഥാപനങ്ങളെ പ്രസക്തമാകുന്നത് തന്നെ. ക്ലാസിക്കുകളെ, പൊടിതട്ടിയെടുത്ത്, പുത്തൻ സഹൃദയർക്കായി പുതിയതാക്കി അവതരിപ്പിക്കുന്നതിലൂടെ മാത്രമേ മണ്മറഞ്ഞ മഹാകലാകാരന്മാരുടെ യഥാർത്ഥ അനുസ്മരണം സാധ്യമാകൂ. ഏതൊരു കലാകാരനും പൊതുസമക്ഷം അവശേഷിപ്പിച്ചു പോകുന്നത് അയാളെന്ന വ്യക്തിയുടെ ഓർമ്മകളേക്കാൾ അയാളുടെ സൃഷ്ടിയുടെ ഓർമ്മകളെയാണ്. വ്യക്തിസത്തയെക്കാൾ സൃഷ്ടിസത്തയാണ് കലാകാരന്മാരുടെ ബാക്കിപത്രം എന്നിരിക്കെ, അവരുടെ വ്യക്തിത്വത്തെ ആഘോഷിക്കലാണോ അവരുടെ സൃഷ്ടികളെ ആഘോഷിക്കലാണോ യഥാർത്ഥ അനുസ്മരണം എന്ന് നാം നമ്മോട് തന്നെ ചോദിക്കേണ്ടിയിരിക്കുന്നു…

Tags: Facebook PostMURALIGOPI
Share
Tweet
SendShare

More News from this section

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

നേമം ഹോമിയോ കോളേജ് ആശുപത്രിക്ക് പുതിയ ബ്ലോക്ക്; ഉദ്ഘാടനം ഓഗസ്റ്റ് 20ന്, നവീകരിച്ച ക്ലിനിക്കൽ ലബോറട്ടറിയും പ്രവർത്തനസജ്ജമാകും

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

Latest News

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies