ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിൻറെ കുറിപ്പ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2026, 08:50 am IST
Facebook
Twitter
WhatsAppTelegram

‘എന്റെ മകൾ നേഹ ബോറയെപ്പോലെ ആകണം’-ഡൽഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ വരികളാണിവ. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന നേഹ ബോറയുടെ ദൃശ്യങ്ങളും വീനിത് ഷെയർ ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ഇടത്- ജിഹാദി കൂട്ടങ്ങൾ വിനീത് ശ്രീനിവാസനെ വാനോളം പുകഴ്‌ത്തി പറന്നെത്തി. എന്നാൽ യഥാർത്ഥത്തിൽ ഈ നേഹാ ബോറ ആരാണെന്നും അവർ നേതാവായ സംഘടന എത് തരത്തിലുള്ളതാണ് എന്നും അറിഞ്ഞ് കൊണ്ടാണോ ഈ വാഴ്‌ത്തിപ്പാടൽ? നേഹാ ബോറയെ അങ്ങ് ഏറ്റെടുക്കും മുൻപ് ഇതുമായി ബന്ധപ്പെട്ട് എഴുത്തുകാരനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രേം ശൈലേഷ് പങ്കുവെച്ച കുറിപ്പ് വായിക്കുന്നത് നല്ലതായിരിക്കും……

ആരാണ് നേഹാ ബോറ??
ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്വാനിയെയും അടക്കം ഡസൻ കണക്കിന് മന്ത്രിമാരെ വധിക്കാൻ പദ്ധതിയിട്ടിരുന്ന ആക്രമണമാണ് 2001ലെ പാർലമെൻ്റ് ആക്രമണം. അതിന്റെ പ്രധാന സൂത്രധാരനും ഭീകരവാദികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്ത ഭീകരവാദിയാണ് അഫ്സൽ ഗുരു..
പാർലമെൻ്റ് ആക്രമണത്തിലെ പങ്കിനെ മറച്ച് വെച്ചിട്ടില്ല എന്ന് മാത്രമല്ല,അതിനെ അഭിമാനത്തോടെ വിളിച്ച് പറയുകയും ചെയ്ത ഭീകരവാദിയായിരുന്നു അഫ്സൽ.. ആ അഫ്സലിനെ സ്തുതിച്ച് 2016 ൽ ജെ എൻ യു ക്യാമ്പസിൽ , “അഫ്സൽ തും ഹമാരെ അർമാനോ കോ മൻസിൽ തക് പോഹ്ചായെങ്കെ” (അഫ്സൽ നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും..) എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവാദിയാണ് ഉമർ ഖാലിദ്..

കശ്മീർ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണ് എന്നും കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആവർത്തിച്ച് പറഞ്ഞ,ഡൽഹി കലാപത്തിലെ സൂത്രധാരൻമാരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഭീകരവാദിയെ ഇന്ന് ഇന്ത്യയിൽ അരയും തലയും മുറുക്കി പിന്തുണയ്‌ക്കുന്ന ഒരു ചോട്ടാ നേതാവാണ് നേഹാ ബോറ….
ഇതേ വർഷം ആഗസ്റ്റ് മാസത്തിൽ കാശ്മീരിന് ആസാദി(സ്വാതന്ത്ര്യം) വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ പിന്തുണയ്‌ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കശ്മീരികളുടെ അഭിലാഷത്തിനോടൊപ്പമാണ് ഞാൻ എന്ന് പറഞ്ഞ യുവതി. ഇന്ത്യയിലെ നക്.സ.ലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷ…

ഉത്തരാഖണ്ഡിലെ ഒരു സൈനികന്റെ മകളായി ജനിച്ച നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്. അതിന് പ്രചോദനമായത് ഇന്ത്യൻ നക്‌.സലി.സത്തിന്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിന്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്‌ക്കുന്ന അരുന്ധതി റോയുടെ പുസ്തകങ്ങളുമായിരുന്നു..അതാണ് അവരുടെ പിന്നീടുള്ള രാഷ്‌ട്രീയത്തെ സ്വാധീനിച്ചതും..

പഹൽഗാനിൽ ആക്രമിച്ചവരെ തള്ളി പറഞ്ഞോ ഇരകൾക്ക് വേണ്ടി ഒരു ആദരാഞ്ജലിയോ അർപ്പിക്കാത്ത ഇവർ പക്ഷേ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ തിരിച്ച് അടിച്ചാൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടി ആര് ഉത്തരം പറയുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്…(ട്വീറ്റ് കമൻ്റിൽ നൽകാം)

ഈ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന,ചോദ്യം ചെയ്ത വ്യക്തികളെ പിന്തുണയ്‌ക്കുന്ന ഒരുത്തിയെ റോയിറ്റേഴ്സ്, ബിബിസി അടക്കമുള്ള ഇന്ത്യാ വിരുദ്ധ മാധ്യമങ്ങൾ വിടാതെ ഇന്ത്യൻ ജെൻസി കലഹത്തിന്റെ ലൈം ലൈറ്റിനിർത്തണമെങ്കിൽ തന്നെ എന്താണ് ഉദ്ദേശം എന്ന് ചോറ് കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും…
മോദിയെ, ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം, പക്ഷേ തീവ്രവാദികളെ,വിഘടനവാദികളെ താങ്ങി നടക്കുന്ന ഒരുത്തിയെ പിന്തുണയ്‌ക്കണം, പുകഴ്‌ത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം മോദിയോടല്ല,  ഈ രാജ്യത്തിനോടാണ്..

പലരും ഇവരെ ഒരു പൂക്കി ജെൻസി നായികയായിട്ട് മാത്രം കണ്ട് അവരുടെ പശ്ചാത്തലം ലഘൂകരിച്ച് നിർത്തുന്നതായി തോന്നിയത് കൊണ്ടാണ് ഇത്രയും പറയാമെന്ന് കരുതിയത്..
കനയ്യ കുമാറിന്റെ സ്ത്രീ വെർഷൻ എന്നതിനപ്പുറം മറ്റൊന്നുമല്ല ഇവരെന്ന് കാലം വൈകാതെ തെളിയിക്കും…പലരും നാഷണൽ ക്രഷായി ഇവരെ കാണുന്നത് കൊണ്ട് ഓർമ്മപ്പെടുത്തട്ടെ,
ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ വേണ്ടി നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ്..

Tags: Prem ShylashNeha bora
Share
Tweet
SendShare

More News from this section

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

Latest News

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies