കൊച്ചി: നാവികസേന ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വെച്ച് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.
പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ട് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇരുവരെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. ഒരാളുടെ നില അതീവ ഗുരുതരമാണ്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം സംഭവിച്ചത്. കൂടുതൽ വിവരങ്ങൾ നാവിക സേന ഉടൻ പുറത്തുവിട്ടേക്കും.