അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ക്ഷേത്രം യാഥാർത്ഥ്യമാക്കുന്നതിനായി യുഎഇ നൽകുന്ന പിന്തുണയ്‌ക്ക് കേന്ദ്രമന്ത്രി നന്ദി അറിയിച്ചു. സമ്പന്നമായ ഭാരതീയ സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും ക്ഷേത്രം വളരെ വലിയ പങ്ക് വഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പൂജ അർപ്പിക്കാനും ഇഷ്ടിക പാകനും ലഭിച്ച അവസരത്തെ ഭാഗ്യമായി കാണുന്നുവെന്ന് ധർമേന്ദ്ര പ്രധാൻ എക്‌സിൽ കുറിച്ചു. ക്ഷേത്രം സംസ്‌കാരത്തിന്റെയും അറിവിന്റെയും മഹത്വത്തിന്റെയും പ്രതീകമായി നിലകൊള്ളും. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തിന്റഎ ചുവരുകളിൽ ജഗന്നാഥ സംസ്‌കാരത്തിന്റെ ചിത്രീകരണം അഭിമാനകരമാണ്. ജഗന്നാഥ ഭക്തർക്കും എല്ലാ ഓഡിയകൾക്കും ഇത് നേട്ടമാണ്. ഒഡീഷയിലെ ശിൽപികളുടെ കഴിവും കരകൗശലവും ക്ഷേത്രത്തിൽ പ്രതിഫലിക്കും. ഹൃദയസ്പർശിയായ മുഹൂർത്തത്തിനാണ് നാം സാക്ഷ്യം വഹിക്കാനമൊരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The divine grace and glory of Mahaprabhu Jagannath transcends boundaries.
Rath Yatra always evokes pure emotion and pride for all Indians, including for the Odias. Depiction of Jagannath culture on the sacred walls of @BAPS Hindu temple in Abu Dhabi is a matter of pride for… pic.twitter.com/406EfLGfct
— Dharmendra Pradhan (@dpradhanbjp) November 2, 2023
ത്രിദിന സന്ദർശനത്തിനെത്തിയ വേളയിലാണ് കേന്ദ്രമന്ത്രി ബാപ്‌സ് ക്ഷേത്രം സന്ദർശിച്ചത്. വിദ്യാഭ്യാസ, തൊഴിൽ പരിശീലന മേഖലയിൽ ഇന്ത്യയും യുഎഇയും സഹകരണം ശക്തമാക്കുമെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഇത് സംബന്ധിച്ച് രണ്ട് കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. യുഎഇയിലെ തൊഴിൽ മേഖലയ്‌ക്ക് ആവശ്യമായതും ഭാവിയിൽ അനുസൃതമായ നിലയിൽ ഉദ്യോഗാർത്ഥികളെ വാർത്തെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.













