‌വാജ്പേയിയായി അഭിനയിച്ച സമയത്ത് 60 ദിവസവും കഴിച്ചത് സ്വയം പാചകം ചെയ്ത ഭക്ഷണം, അനാരോ​ഗ്യമായ ഭക്ഷണം നല്ലതല്ല: പങ്കജ് ത്രിപാഠി
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‌വാജ്പേയിയായി അഭിനയിച്ച സമയത്ത് 60 ദിവസവും കഴിച്ചത് സ്വയം പാചകം ചെയ്ത ഭക്ഷണം, അനാരോ​ഗ്യമായ ഭക്ഷണം നല്ലതല്ല: പങ്കജ് ത്രിപാഠി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിൽ നിന്നും മറ്റൊരു ബയോപിക് ചിത്രം കൂടി വെള്ളിത്തിരയിലേക്കെത്തുകയാണ്. മുന്‍ പ്രധാനമന്ത്രി അടല് ബിഹാരി വാജ്പേയിയുടെ ജീവിതമാണ് സ്ക്രീനിൽ എത്താൻ പോകുന്നത്. ഡിസംബറിലാകും ചിത്രത്തിന്റെ റിലീസെന്നാണ് സൂചന. ബോളിവുഡിലെ ശ്രദ്ധേയ നടന്‍ പങ്കജ് ത്രിപാഠിയാണ് ചിത്രത്തില്‍ വാജ്പേയിയായി എത്തുന്നത്.

മേം ഹും അടല്‍ എന്ന ചിത്രത്തിന് വേണ്ടി എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നുള്ള കാര്യം അടുത്തിടെ ഒരു അഭിമുഖത്തിലൂടെ പങ്കജ് ത്രിപാഠി വെളിപ്പെടുത്തിയിരുന്നു. വാജ്പേയി ആയി അഭിനയിക്കുമ്പോൾ താൻ 60 ദിവസം കിച്ചടി മാത്രമേ കഴിച്ചിരുന്നുള്ളൂവെന്നാണ് പങ്കജ് പറയുന്നത്. അതും താൻ സ്വന്തമായി പാകം ചെയ്തായിരുന്നു ആഹാരം കഴിച്ചതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

‘അടലിൽ, ഞാൻ ഏകദേശം 60 ദിവസം ഷൂട്ടില്‍ ഉണ്ടായിരുന്നു. ആ 60 ദിവസം ഞാൻ കിച്ചടി മാത്രമാണ് കഴിച്ചത്, അതും ഞാൻ പാകം ചെയ്തതാണ്. മറ്റുള്ളവർ എങ്ങനെയാണ് പാകം ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലലോ.. അതിനാലാണ് ഞാൻ തന്ന പാകം ചെയ്ത ഭക്ഷണം കഴിച്ചത്. എന്റെ കഥാപാത്രത്തിന്റെ വികാരം ശരിയാക്കാനായിരുന്നു കിച്ചടി മാത്രം കഴിച്ചത്. ‌

ഞാൻ എന്‍റെ ഭക്ഷണത്തില്‍ കൂടുതലായി എണ്ണയോ മസാലയോ ഇട്ടിട്ടില്ല. ഞാൻ ലളിതമായ പരിപ്പ്, ചാവൽ, നാടൻ പച്ചക്കറികൾ എന്നിവ എന്നിവ മാത്രമാണ് ഉപയോഗിച്ചത്. അത് പുറത്ത് നിന്നുള്ള ഭക്ഷണത്തില്‍ കിട്ടില്ല. ചെറുപ്പത്തില്‍ അഭിനയിക്കുന്ന സമയത്ത് എന്ത് കഴിക്കണം എന്നത് ചിന്തിക്കുക പോലും ഇല്ലായിരുന്നു. ഒരു സമൂസ മാത്രം കഴിച്ച് ജോലിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂസ കഴിക്കാറില്ല. എപ്പോഴാണ് സമൂസ കഴിച്ചതെന്നും ഓര്‍മ്മയില്ല. ഒരിക്കലും ഒഴിഞ്ഞവയറുമായോ, ഒരു മോശം ഭക്ഷണം കഴിച്ചോ ഒരു നടന് അയാള്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഇമോഷന്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അതിനാലാണ് താന്‍ സ്വയം പാചകം ചെയ്ത കിച്ചടി കഴിക്കുന്നത്.

ഒരു നടനെന്ന നിലയിൽ ആഹാരം ശ്രദ്ധിക്കേണ്ടതാണ്. അനാരോ​ഗ്യമായ നിലയിൽ ഭക്ഷണം കഴിച്ചാൽ അത് അഭിനയത്തെ ബാധിക്കും. അതുകൊണ്ടാണ് ഷൂട്ടിംഗ് ദിവസം ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത്.’- പങ്കജ് ത്രിപാഠി പറഞ്ഞു.

ഉല്ലേഖ് എന്‍പി രചിച്ച ‘ദി അണ്‍ ടോള്‍ഡ് വാജ്പെയ്: പൊളിറ്റീഷ്യന്‍ ആന്റ് പാരഡോക്സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംവിധായകരായ വിനോദ് ഭനുശാലിയും സന്ദീപ് സിം​ഗും ചേര്‍ന്നാണ് ‘‘മേം അടൽ ഹൂം’’ എന്ന ചിത്രം ഒരുക്കുന്നത്. സമീറിന്റെ വരികൾക്ക് സലിം, സുലൈമാൻ എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്, സോനു നിഗം ​​മോഷൻ വീഡിയോയ്‌ക്ക് ശബ്ദം നൽകി.

ഭാനുശാലി സ്റ്റുഡിയോസ് ലിമിറ്റഡും ലെജൻഡ് സ്റ്റുഡിയോയും ചേർന്നാണ് ‘മേം അടൽ ഹൂം’ അവതരിപ്പിക്കുന്നത്. വിനോദ് ഭാനുശാലി, സന്ദീപ് സിംഗ്, സാം ഖാൻ, കമലേഷ് ഭാനുശാലി എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സീഷൻ അഹമ്മദും ശിവ് ശർമ്മ.

Tags: Pankaj Thripadi
Share
Tweet
SendShare

More News from this section

ജെഎന്‍യു ലൈംഗിക പീഡന കേസ്: കോണ്‍ഗ്രസ് എംപിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് രാഷ്‌ട്രപതിയോട് ബിജെപി വനിതാ എംപിമാര്‍

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് പുരസ്‌കാരവും രാഷ്‌ട്രീയ പദവികളും നല്‍കിയത് കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി പീയുഷ് ഗോയല്‍

സൗദിയിലെ സാഹചര്യം; ഒക്ടോബര്‍ 17 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

Latest News

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നു; അഞ്ച് പേർ പിടിയിൽ, ആൾക്കൂട്ട കൊലപാതകമെന്ന് സംശയം

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies