മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 03:47 pm IST
Facebook
Twitter
WhatsAppTelegram

മാന്‍സ (പഞ്ചാബ്): പഞ്ചാബില്‍ ലഹരിമരുന്ന് വില്‍പ്പന ചോദ്യം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം നടത്തിയ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ പര്‍വീന്ദര്‍ സിങ് ഝോട്ട വെടിയേറ്റ് മരിച്ചു. മാന്‍സയിലെ ഒരു മെഡിക്കല്‍ സ്റ്റോറിലുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ ഇദ്ദേഹത്തെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നാലു പേര്‍ക്ക് കൂടി വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരിവ്യാപനം തടയുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിലും ഭഗവന്ത് മാന്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് ബിജെപി ആരോപിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് മാന്‍സയിലെ മെഡിക്കല്‍ സ്റ്റോറില്‍ ഝോട്ട തത്സമയ സംപ്രേഷണം നടത്തുന്നതിനിടെ കടയുടമയുമായി തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ‘ചിട്ട’ എന്നറിയപ്പെടുന്ന ഹെറോയിന്‍ വില്‍ക്കുന്നുവെന്ന് പര്‍വീന്ദര്‍ കടയുടമയെ ചോദ്യം ചെയ്തത്. തെളിവായി സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഝോട്ടയുടെ വീഡിയോയില്‍, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രായമായ ഒരാള്‍ കടയില്‍നിന്ന് ലഹരിമരുന്ന് വാങ്ങിയിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ അശ്വനി കുമാര്‍ എന്ന് തിരിച്ചറിഞ്ഞ കടയുടമ പിസ്റ്റള്‍ കൈയിലെടുക്കുകയും വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സമയം പര്‍വീന്ദര്‍ ഫേയ്‌സബുക്കില്‍ ലൈവ് പോയിരുന്നതിനാല്‍ വെടിവെയ്‌ക്കുന്നതിന്റെ തല്‍സമയ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഒന്നിലധികം വെടിയേറ്റ ഝോട്ടയെ മാന്‍സ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഝോട്ടയ്‌ക്കൊപ്പമുണ്ടായിരുന്ന നാലുപേര്‍ക്കും വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. വെടിവെപ്പിന് പിന്നാലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്.

മാന്‍സ മേഖലയില്‍ ലഹരിവ്യാപനത്തിനെതിരെ ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഝോട്ട. പ്രദേശത്ത് ലഹരിമരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്ന മരുന്നുകളും പരസ്യമായി വില്‍ക്കുന്നുവെന്ന് ആരോപിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം തത്സമയ സംപ്രേഷണങ്ങള്‍ നടത്തിയിരുന്നു. തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാന്‍സയിലെ ലഹരിവ്യാപാരത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ടും ലഹരിവ്യാപനം നിയന്ത്രിക്കുന്നതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. ലഹരിമരുന്ന് കടത്തും വില്‍പ്പനയും തടയുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ ‘യുദ്ധ് നശിയാന്‍ വിരുദ്ധ്’ എന്ന പേരില്‍ ലഹരിവിരുദ്ധ പ്രചാരണം ആരംഭിച്ചിരുന്നെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിമരുന്ന് ലഭ്യത സംബന്ധിച്ച ആശങ്കകള്‍ തുടരുകയാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ലഹരിവ്യാപനത്തിനെതിരെ ശബ്ദമുയര്‍ത്തിയ പര്‍വീന്ദര്‍ സിങ് ഝോട്ടയുടെ കൊലപാതകം ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ലഹരിവിരുദ്ധ നടപടികളുടെ ഫലപ്രാപ്തിയും പൊതുജനങ്ങളുടെ സുരക്ഷയും സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നാണ് ആവശ്യം.

Tags: shot deadFAcebook livePunjab anti-drug activistParvinder Singh Jhota
Share
Tweet
SendShare

More News from this section

‘ജനാധിപത്യത്തിന്റെ മാതാവ് ഇന്ത്യ’; രാജ്യത്തിന്റെ വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

Latest News

മെഡിക്കല്‍ സ്റ്റോറിലെ ലഹരിവില്‍പ്പന ചോദ്യം ചെയ്തു; ലൈവ് സ്ട്രീമിനിടെ വെടിവെപ്പ്; പഞ്ചാബില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് മടങ്ങിയത് ആരോടും പറയാതെ; പയ്യന്നൂരിൽ പ്രതിശ്രുത വധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

കാപ്പ കേസിന് പിന്നിൽ വി.കെ. പ്രശാന്തിന്റെ മുൻവൈരാഗ്യം; ഭാര്യയെയും മകനെയും ഉപദ്രവിച്ചപ്പോഴാണ് പ്രതികരിക്കേണ്ടിവന്നത്; ജയിലിൽ നേരിട്ടത് കൊടിയ പീഡനം: ആർ. സുഗതൻ

തിരുനക്കര ക്ഷേത്രത്തില്‍ തേങ്ങയുടയ്‌ക്കാന്‍ നല്‍കിയ 40 രൂപ പോയത് സ്വകാര്യ അക്കൗണ്ടിലേക്ക്; ജീവനക്കാരനെ ചുമതലയില്‍നിന്ന് മാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ഭക്തര്‍

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies