ദീപാവലി സമ്മാനവുമായി ജിയോ. മറ്റാരും തരാത്ത അത്രത്തോളം ഓഫറാണ് ഉപോയക്താക്കൾക്കായി ജിയോ നൽകുന്നത്. നിലവിലുള്ള പ്ലാനിൽ അധികമായി വാലിഡിറ്റി കൂട്ടിച്ചേർത്തിരിക്കുകയാണ് കമ്പനി. 23 ദിവസമാണ് അധികമായി പ്ലാൻ വാലിഡിറ്റിയായി ജിയോ അനുവദിച്ചിരിക്കുന്നത്. അൺലിമിറ്റഡ് കോളിംഗ്, ഡാറ്റ, എസ്എംഎസുകൾ ലഭിക്കുന്ന പ്രീ- പെയ്ഡ് പ്ലാനിനാണ് ജിയോ വാലിഡിറ്റി കൂട്ടി നൽകുന്നത്.
2,999 രൂപയുടെ പ്ലാനിലാണ് ജിയോ ദീപാവലി സമ്മാനം നൽകുന്നത്. 365 ദിവസം വാലിഡിറ്റിയുള്ള പ്ലാനാണിത്. എന്നാൽ ഇനിമുതൽ 388 ദിവസം വരെ ഈ പ്രീ-പെയ്ഡ് പ്ലാൻ ലഭ്യമാകും. 23 ദിവസത്തെ അധിക വാലിഡിറ്റിയിലൂടെ അൺലിമിറ്റഡ് കോിംഗ് സൗകര്യവും ലഭിക്കും. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്എംഎസും പ്ലാനിൽ ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ലഭിക്കും.