കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ പുനെ നാഷണൽ സെന്റർ ഫോർ സെൽ സയൻസിൽ അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് സെഷനിലെ ഫുൾടൈം റെസിഡൻഷ്യൽ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
മോഡൽ ബയോളജിയിലെ സെൽ ആൻഡ് മോളിക്യുലാർ ബയോളജി, സ്ട്രക്ചറൽ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, സിസ്റ്റംസ് ബയോളജി, ന്യൂറോ സയൻസ്, ഇമ്യൂണോളജി, ഇൻഫക്ഷൻ ബയോളജി, കാൻസർ ബയോളജി, മൈക്രോബിയൽ ഇക്കോളജി എന്നീ മേഖലകളിലെ ഗവേഷണങ്ങളാണ് ഇവിടെയുള്ളത്.
55 ശതമാനം മാർക്കോടെ സയൻസിൽ ഏതെങ്കിലും ബ്രാഞ്ചിലെ മാസ്റ്റേഴ്സ് ബിരുദം വേണം.
സി.എസ്.ഐ.ആർ./യു.ജി.സി./ഡി.ബി.ടി. (കാറ്റഗറി I)/ഐ.സി.എം.ആർ./ബി.ഐ.എൻ.സി./ ഡി.എസ്.ടി. -ഇൻസ്പെയർ എന്നിവയിൽ ഒന്നിലെ സാധുവായ ഫെലോഷിപ്പ് യോഗ്യത നേടിയവരായിരിക്കണം. ഡിസംബർ എട്ട് വരെ അപേക്ഷിക്കാനാകും. അപേക്ഷ നൽകുന്നതിന് ജിമെയിൽ അക്കൗണ്ട് നിർബന്ധമാണ്. ഇന്റർവ്യൂവിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ഷോർട്ട് ലിസ്റ്റ് ഡിസംബർ 18-ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.