‘വീരുഷ്‌ക’ കായികലോകത്തെയും സിനിമ ലോകത്തെയും ആരാധകരുടെ ഇഷ്ട ജോഡിയാണ് ഇന്ത്യൻ താരം വിരാട് കോഹ്ലിയും അനുഷ്‌ക ശർമ്മയും. എന്നാൽ കോഹ്ലിയുടെ 35-ാം പിറന്നാളിന് അനുഷ്‌ക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റാണിപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. 23 ലക്ഷത്തിലധികം ആളുകളാണ് ഈ പോസ്റ്റിന് പിന്തുണയുമായി എത്തിയത്. ഇതിന് മുമ്പും തന്റെ ജീവിതപങ്കാളിയേക്കുറിച്ച് പ്രണയവും പ്രശംസയും തുളുമ്പുന്ന വാക്കുകൾ അനുഷ്‌ക പങ്കുവെച്ചിട്ടുണ്ട്. തന്റെ ആത്മാർഥസുഹൃത്തിനെ, ആത്മവിശ്വാസത്തെയാണ് വിവാഹം ചെയ്തതെന്നായിരുന്നു തങ്ങളുടെ വിവാഹത്തെക്കുറിച്ച് അനുഷ്‌ക ഒരിക്കൽ പ്രതികരിച്ചത്.
View this post on Instagram
“>
ഇരുവരുടേയും സെൽഫി, കോഹ്‌ലിയുടെ അപൂർവമായ ഒരു ഫോട്ടോ, കോഹ്‌ലിയെക്കുറിച്ചുള്ള ഒരു വാർത്താശകലത്തിന്റെ ചിത്രം എന്നിവ ഉൾപ്പെടുത്തി അതിമനോഹരമായ കുറിപ്പാണ് അനുഷ്‌ക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ”ജീവിതത്തിലെ ഓരോ കർത്തവ്യവും അക്ഷരാർഥത്തിൽ അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്. ശ്രേഷ്ഠമായ തലപ്പാവിൽ കൂടുതൽ തൂവലുകൾ കൂട്ടിച്ചേർക്കുന്നത് താങ്കൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഈ ജന്മത്തിലും വരുംജന്മങ്ങളിലും എല്ലാ രീതിയിലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും”, അനുഷ്‌ക കുറിക്കുന്നു.
2017-ൽ ആണ് അനുഷ്‌കയും കോഹ്‌ലിയും വിവാഹിതരായത്. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. കോഹ്‌ലി സ്റ്റേഡിയത്തിലിറങ്ങുമ്പോൾ പലപ്പോഴും ഗാലറിയിലിരുന്ന് പ്രോത്സാഹിപ്പിക്കുന്ന അനുഷ്‌ക പലപ്പോഴും ആരാധകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്.