ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയെ പിടിച്ചുകെട്ടാന്‍ പെടാപ്പാടുപെടുകയാണ് മറ്റ് ടീമുകള്‍. പോയിന്റ് ടേബിളില്‍ എട്ടുവിജയവുമായി തലപ്പത്ത് തന്നെ തുടരുന്ന ടീം ഇന്ത്യയെ എങ്ങനെ പിടിച്ചുകെട്ടാനാവുമെന്ന് തലപുകയ്‌ക്കുന്നവര്‍ക്ക് ഉപദേശം നല്‍കുകയാണ് പാകിസ്താന്‍ മുന്‍താരം മിസ്ബാ ഉള്‍ ഹഖ് അടക്കമുള്ളവര്‍.
നാല്‍വര്‍ സംഘമാണ് ഇന്ത്യയെ തടഞ്ഞു നിര്‍ത്താന്‍ ഉപദേശവുമായി പാകിസ്താന്‍ പ്രാദേശിക ചാനലിലെത്തിയത്. വസീം അക്രം, ഷൊയ്ബ് മാലിക്,മോയിന്‍ ഖാന്‍ എന്നിവരാണ് സംഘാംഗങ്ങള്‍. ഇന്ത്യയെ സമ്മർദ്ദത്തിന് അടിമപ്പെടുത്തി വേണം തകർക്കാനെന്നാണ് ഇവരുടെ പ്രധാന ഉപദേശം.
‘അവര്‍ മികച്ച ക്രിക്കറ്ററാണ് കളിക്കുന്നത്. അത് ഈയൊരു ലോകകപ്പില്‍ മാത്രം സംഭവിച്ചതല്ല. അവര്‍ ഒരുവര്‍ഷമായി ഇതിനായി തയ്യാറെടുക്കുകയായിരുന്നു’- അക്രം പറഞ്ഞു.’ഇന്ത്യയെ നേരിടുമ്പോള്‍ മറ്റുള്ള ടീമുകള്‍ അവരുടെ മനോഭാവം മാറ്റണം. ഇന്ത്യ അവരെ മാനസികമായി തളര്‍ത്തുന്നുണ്ട്, അപ്പോള്‍ മത്സരത്തിന് മുന്‍പ് തന്നെ എതിരാളികള്‍ 50 ശതമാനം തോറ്റിട്ടുണ്ടാകും. പേടിമാറ്റിവച്ച് വേണം ഇന്ത്യക്കെതിരെ കളിക്കാന്‍.
അവര്‍ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയാല്‍ അവരും കഷ്ടപ്പെടും. യാഥാര്‍ത്ഥ പരീക്ഷണം സെമിയിലാണ് കാത്തിരിക്കുന്നത്’.- മിസ്ബാ പറഞ്ഞു.’ഞാന്‍ ചിന്തിക്കുന്നത് ഓസ്‌ട്രേലിയക്ക് ഇന്ത്യയെ വെല്ലുവിളിക്കാനാകും. അവര്‍ മികച്ച ടീമാണ്’- ഷൊയ്ബ് മാലിക് പറഞ്ഞു.
How to stop Team India in this World Cup? pic.twitter.com/mcELprPote
— Cricketopia (@CricketopiaCom) November 6, 2023
“>