ക്രിക്കറ്റിനകത്തും പുറത്തും ഒട്ടനവധി ആരാധകരുളള താരമാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി. ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തിലും ആരാധകനും കോഹ്ലിയും തമ്മിലുളള രംഗങ്ങൾക്ക് സ്‌റ്റേഡിയം സാക്ഷിയായി. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലും കോഹ്ലിയോടുള്ള ആരാധന ആരാധകർ വിവിധ രീതിയിൽ പ്രകടിപ്പിച്ചിരുന്നു.
അപ്രതീക്ഷിതമായി കാലുതൊട്ട് അനുഗ്രഹം വാങ്ങാൻ വന്ന കുട്ടി ആരാധകനോട് അത് പാടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു വിരാട് കോഹ്ലി. ഇതിനിടെ ആരാധകന് ഹസ്തദാനം നൽകി ആലിംഗം ചെയ്താണ് താരം മടക്കി അയച്ചത്. ഇന്നലെ പരിശീലത്തിന് ശേഷം ഗ്രൗണ്ട് വീടുന്നതിനിടെയാണ് കുട്ടി ഓടിയെത്തിയത്. ഓടിയെത്തിയ കുട്ടി ആരാധകനോട് അത് വേണ്ടെന്ന് പറഞ്ഞ് ആലിംഗനം നൽകി വിടുന്ന രംഗമാണ് ക്രിക്കറ്റ് ലോകം ഏറ്റെടുത്തത്. ഇതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇന്നലെ തന്റെ 35-ാം ജന്മദിനത്തിൽ, ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറിയെന്ന സച്ചിൻ തെണ്ടുൽക്കറിന്റെ റെക്കോർഡിനൊപ്പം കോഹ്ലി എത്തിയിരുന്നു. 463 മത്സരങ്ങളിൽ നിന്ന് 452 ഇന്നിംഗ്‌സുകളിലാണ് സച്ചിൻ 49 സെഞ്ച്വറി നേടിയത്. എന്നാൽ കോഹ്ലിക്ക് സച്ചിനൊപ്പമെത്താൻ വേണ്ടിവന്നത് 290 മത്സരങ്ങളിലെ 277 ഇന്നിംഗ്‌സുകളാണ്.