എറണാകുളം: വടക്കേക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി നൽകിയിരിക്കുന്നത്. എസ്എൻഎം ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായ കൃഷ്‌ണേന്ദാണ് മർദ്ദനത്തിന് ഇരയായത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വടക്കേക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.