ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല; ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല, ഞാൻ വളരെയധികം അസ്വസ്ഥയാണ്; രശ്മികയുടെ വ്യാജ വീഡിയോ പ്രചരിച്ചതിനെതിരെ സാറ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല; ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല, ഞാൻ വളരെയധികം അസ്വസ്ഥയാണ്; രശ്മികയുടെ വ്യാജ വീഡിയോ പ്രചരിച്ചതിനെതിരെ സാറ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 12:26 pm IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാർത്ഥ വീഡിയോയിലുള്ള, ഇൻഫ്‌ളുവൻസർ സാറ പട്ടേൽ. സംഭവത്തിൽ തനിക്ക് യാതൊരുവിധ പങ്കുമില്ലെന്നും താനിപ്പോൾ അസ്വസ്ഥയാണെന്നും ഇൻസ്റ്റ​ഗ്രാമിൽ സാറ കുറിച്ചു.

ഇൻഫ്ലുവൻസറായ സാറ പട്ടേലിന്റെ വി‍ഡിയോയാണ് എഐ ഉപയോ​ഗിച്ച് രശ്മികയുടേതെന്ന് തരത്തിൽ പ്രചരിപ്പിച്ചത്. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു.

‘എന്റെ ശരീരവും പ്രമുഖ താരത്തിന്റെ മുഖവും ചേർത്ത് ചിലർ ഒരു ഡീപ് ഫെയ്ക് വിഡിയോ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാൻ വളരെയധികം അസ്വസ്ഥയുമാണ്. സമൂഹമാദ്ധ്യമത്തിൽ സ്വന്തം കാര്യങ്ങൾ പങ്കുവയ്‌ക്കാൻ കൂടുതൽ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്റർനെറ്റിൽ നിങ്ങൾ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല.’-എന്നായിരുന്നു സാറ കുറിച്ചത്.

സംഭവത്തിൽ പ്രതികരണവുമായി കഴിഞ്ഞ ദിവസം രശ്മികയും രം​ഗത്ത് എത്തിയിരുന്നു. തന്റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി വന്നതിൽ ദുഃഖമുണ്ടെന്നും താരം പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഇത്തരത്തിലുള്ള ദുരുപയോഗം വളരെയധികം ഭയപ്പെടുത്തുന്നുവെന്നും താരം വ്യക്തമാക്കി. താൻ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടാകുന്നത് എങ്കിൽ അതിനെ എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ലെന്ന് രശ്മിക കൂട്ടിച്ചേർത്തിരുന്നു.

Tags: SUBRASHMIKA MANDANAZara Patel
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies