സൗരയൂഥത്തിലെ വ്യത്യസ്തൻ; ശനിയുടെ വളയങ്ങൾ 2025-ഓടെ അപ്രത്യക്ഷമാകും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

സൗരയൂഥത്തിലെ വ്യത്യസ്തൻ; ശനിയുടെ വളയങ്ങൾ 2025-ഓടെ അപ്രത്യക്ഷമാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 01:44 pm IST
FacebookTwitterWhatsAppTelegram

സൗരയൂഥത്തിൽ വ്യത്യസ്തനാണ് ശനി ​ഗ്രഹം. അഴക് കൊണ്ടും വളയം കൊണ്ടും പ്രശസ്തനാണ് ശനി. ന​ഗ്നനേത്രങ്ങൾ കൊണ്ട് നന്നായി കാണാൻ കഴിയുന്നതിനാൽ ചരിത്രാതീത കാലം മുതൽ തന്നെ മനുഷ്യന് അറിവുള്ള ​ഗ്രഹമാണിത്. എന്നാൽ 1610-ൽ ​ഗലീലിയോ ​ഗലീലിയാണ് ടെലിസ്കോപ്പിലൂടെ ശനിയുടെ വളയം ആദ്യമായി നിരീക്ഷിച്ചത്. തുടർന്ന് ഇന്നും ഈ വളയത്തെ കുറിച്ച് ശാസ്ത്രലോകത്ത് പഠനങ്ങൾ നടക്കുന്നു.

നൂറ്റാണ്ടുകൾക്കിപ്പുറം ഈ വളയങ്ങൾ അപ്രത്യക്ഷമാകുന്നുമെന്ന് അടുത്തിടെ ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു. ശനിയുടെ വളയം ഒറ്റൊരു വളയമല്ല. പ്രധാന വളയങ്ങൾ ഏഴെണ്ണമാണ്. ഇവയോരോന്നിനുമിടയിൽ വിടവുകളുമുണ്ട്. ഇവക്കെല്ലാം കൂടി അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ ഉപവളയങ്ങളുണ്ട്. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തെക്കാൾ വിസ്​താരമുണ്ട് ഈ വളയവ്യൂഹത്തിന്. ശനിയുടെ ഉപരിതലത്തിൽനിന്നും ഏകദേശം ഏഴായിരം കിലോമീറ്റർ ഉയരം മുതൽ നാലുലക്ഷം കിലോമീറ്റർ വരെ ദൂരത്തേക്കു വ്യാപിച്ചു കിടക്കുന്നു. ഇവയുടെ ശരാശരി കനം ഒരു കിലോമീറ്ററിൽ താഴെയാണ്. നേർത്ത വളയങ്ങളിലൂടെ അപ്പുറത്തെ നക്ഷത്രങ്ങൾ കാണാനാവും.

എന്നാൽ ഈ വളയങ്ങൾ 2025-ൽ അപ്രതീക്ഷിതമാകുമെന്നാണ് റിപ്പോർട്ട്! ഭൂമിയിൽ നിന്ന് ഇവയുടെ കാഴ്ച മറക്കുന്നതിലാണ് ശനിയുടെ വളയം നഷ്ടപ്പെട്ടതായി അനുഭവപ്പെടുകയെന്നാണ് ശാസ്ത്രലോകം പറയുന്നത്. ഭൂമിയുടെ അതേ വിന്യസത്തിലല്ല ശനി ​ഗ്രഹം. ഏകദേശം ഒൻപത് ഡി​ഗ്രി കോണിൽ ചരിഞ്ഞാണ് ശനി ​ഗ്രഹം. 2024-ഓടെ കോണളവിൽ ഏകദേശം 3.7 ഡി​ഗ്രിയുടെ കുറവ് വരുമെന്നാണ് പഠനം പറയുന്നത്.

ഭൂമിയിൽ നിന്ന് ശനി അകലുന്നതിനാൽ വരും വർഷത്തിൽ ശനിയുടെ അച്ചുതണ്ട് അതിന്റെ നിലവിലെ ചരിവിൽ നിന്ന് ലംബമായ സ്ഥാനം സ്വീകരിക്കും. ഇത് ശനിയുടെ വളയങ്ങളെ ഭൂമിക്ക് സമാന്തരമായി കാണപ്പെടും. ഇത് വളയത്തെ കാണാൻ കഴിയാത്ത വിധം നേർത്തകാക്കും. തുടർന്ന് 2025-ഓടെ ശനിയുടെ വളയം അദൃശ്യമായി തോന്നിക്കും. ഈ പ്രതിഭാസം 2032 വരെ തുടരുമെന്നാണ് വിലയിരുത്തൽ.

ശനിയെ ചുറ്റിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് പാറക്കഷ്ണങ്ങളും പൊടിപടലങ്ങളും ചേർന്നതാണ് ഈ വളയങ്ങൾ. ശനിയുടെ ശക്തമായ ഗുരുത്വാകർഷണത്തിന് വിധേയമായി അതിന്റെ ഒരു ഉപഗ്രഹം ചിതറിപ്പോയാണ് വളയത്തിലെ പൊടിപടലങ്ങളും പാറക്കല്ലുകളും ഉണ്ടായത് എന്നാണ് കരുതപ്പെടുന്നത്. ഏകദേശം 135 കോടി കിലോമീറ്റർ ദൂരമുണ്ട് ഭൂമിയിൽനിന്ന് ശനിയിലേക്ക്. ഇത്രയും ദൂരെയായതിനാൽ ഈ പാറക്കഷണങ്ങൾക്കിടയിലുള്ള വിടവ് കാണാൻ നമുക്ക് സാധിക്കില്ല. അതിനാൽ അവ ഒന്നുചേർന്ന് ഒരു വളയമായി തോന്നിക്കുന്നു.

Tags: Saturn's RingDisappear
ShareTweetSendShare

More News from this section

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

96 ചാക്ക് മലവും മൂത്രവും ഛർദ്ദിയും നീക്കം ചെയ്യണം; ഐഡിയ കണ്ടെത്തുന്നവർക്ക് 25 കോടി  രൂപ പാരിതോഷികം നൽകും; വമ്പൻ പ്രഖ്യാപനവുമായി നാസ

12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ വീണ്ടും ഭൂമിയിൽ; 4 അടി നീളം 36 കിലോ ഭാരം; 2,000 ഏക്കറിൽ 10 അടി ഉയരത്തിൽ വേലിക്കുളളിൽ ജീവിതം??

ചരിത്രം കുറിക്കാൻ ശുഭാൻഷു ശുക്ല; അടുത്ത മാസം ISSലേക്ക് കുതിക്കും; SpaceXന്റെ ഡ്രാഗൺ പേടകം തയ്യാർ; വിവരങ്ങൾ പങ്കിട്ട് നാസ

“ഭൂമി നിങ്ങളെ ‘മിസ്’ ചെയ്തു!!” സുനിതയെ പ്രശംസിച്ച് നരേന്ദ്രമോദി; ക്രൂ-9 സംഘം നിശ്ചയദാർഢ്യത്തിന്റെ പ്രതീകമെന്ന് പ്രധാനമന്ത്രി

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies