കൊച്ചി: ഇതര മതസ്ഥനുമായുള്ള പ്രണയത്തിന്റെ പേരിൽ പിതാവ് ക്രൂരമായി മർദ്ദിച്ച് വിഷം നൽകിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന ആലുവ സ്വദേശിനി മരിച്ചു. ഗുരുതരാവസ്ഥയിലായ പതിനാല് വയസുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ കുട്ടിയുടെ ബാപ്പ അബീസിനെ നേരെത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.