പ്രതിദിനം ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾ ഉപയോഗിക്കുന്നത്. ഇതിനാൽ തന്നെ റെയിൽവേ പ്ലാറ്റ്ഫോമുകളിൽ ഒരു ബിസിനസ് ആരംഭിക്കുന്നത് സാമ്പത്തികമായി നേട്ടമുണ്ടാക്കും. റെയിൽവേ സ്റ്റേഷനിൽ ചായ, കാപ്പി, ഭക്ഷണം, കുപ്പിവെള്ളം, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, പത്രങ്ങൾ എന്നിങ്ങനെ ആവശ്യ വസ്തുക്കളുമായി ഒരു കട തുറക്കുന്നത് സ്ഥിര വരുമാനത്തിന് സഹായിക്കും.
റെയിൽവേ സ്റ്റേഷനിൽ കട തുറക്കുന്നതിന്…
പ്ലാറ്റ്ഫോമുകളിൽ കട തുറക്കുന്നതിനായി ഇന്ത്യൻ റെയിൽവേ ടെൻഡറുകൾ ക്ഷണിക്കാറുണ്ട്. ഐആർടിസി പോർട്ടലിൽ ടെൻഡറുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. ഏത് തരത്തിലുള്ള സ്റ്റോറാണ് തുറക്കുന്നത് എന്നത് ആശ്രയിച്ചാണ് ടെൻഡർ സമർപ്പിക്കേണ്ടത്. ഷോപ്പിന്റെ സ്ഥാനവും വലിപ്പവും അനുസരിച്ച് റെയിൽവേയ്ക്ക് ഫീസ് നൽകേണ്ടതുണ്ട്. 30,000 രൂപ മുതൽ 40,000 രൂപ വരെയാണ് നിരക്ക്.
ടെൻഡറുകൾക്ക് അപേക്ഷിക്കേണ്ടത്…
റെയിൽവേ സ്റ്റേഷനിൽ ഒരു ഷോപ്പ് തുറക്കുന്നതിന് ഏതെങ്കിലും ടെൻഡർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഐആർസിടിസി വെബ്സൈറ്റ് സന്ദർശിക്കുക. ടെൻഡർ പുറത്തു വന്നിട്ടുണ്ടെങ്കിൽ റെയിൽവേയുടെ സോണൽ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വോട്ടർ ഐടി, പാൻ കാർഡ്, ആധാർ കാർഡ് എന്നീ രേഖകൾ അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമാണ്. യോഗ്യത മാനദണ്ഡങ്ങൾക്ക് അനുയോജ്യമാണെന്ന് ബോധ്യപ്പെടുന്നതോടെ ടെൻഡർ അനുവദിക്കും. അഞ്ച് വർഷമാണ് സംരംഭത്തിന്റെ കാലാവധി.