ഇസ്ലാമാബാദ് : അക്രം ഗാസി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ലഷ്കർ-ഇ-ത്വയ്ബ നേതാവ് അക്രം ഖാൻ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു . മുമ്പ് 2018 മുതൽ 2020 വരെ ലഷ്കർ ബോർഡ് റിക്രൂട്ട്മെന്റ് സെല്ലിനെ നയിച്ചിരുന്ന അക്രം ഗാസി ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നിരവധി തവണ നടത്തിയിട്ടുണ്ട് .
അക്രം ഗാസി ദീർഘകാലമായി തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ തീവ്രവാദ അനുഭാവമുള്ള വ്യക്തികളെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നിർണായക വിഭാഗമായ എൽഇടി റിക്രൂട്ട്മെന്റ് സെല്ലിനെ ഗാസി നയിച്ചിരുന്നു.
അഫ്ഗാനിസ്ഥാന്റെ അതിർത്തിയോട് ചേർന്ന് പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ബജൗർ മേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . . താലിബാനും അൽ-ഖ്വയ്ദയും ഉൾപ്പെടെ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ താവളമായിരുന്നു ഈ പ്രദേശം.