ഞങ്ങൾക്കൊരു പ്ലാൻ ഉണ്ട്, അത് പുറത്തെടുക്കും; സെമി സാധ്യതയെപ്പറ്റി ബാബർ അസം
Monday, November 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഞങ്ങൾക്കൊരു പ്ലാൻ ഉണ്ട്, അത് പുറത്തെടുക്കും; സെമി സാധ്യതയെപ്പറ്റി ബാബർ അസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 09:11 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലാൻഡ് തകർപ്പൻ വിജയം നേടിയതോടെ ലോകകപ്പിൽ പാകിസ്താന്റെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചതിന് തുല്യമാണ്. പാകിസ്താന് സെമി പ്രവേശനം സാധ്യമാക്കണമെങ്കിൽ അവർക്ക് മുന്നിൽ ഇനി ഒരേയൊരു വഴിമാത്രമാണ് അവശേഷിക്കുന്നത്. അതാകട്ടെ പാകിസ്താന് എള്ളുപ്പമല്ലതാനും. ഇപ്പോൾ, സെമിയിൽ പ്രവേശിക്കാനുള്ള വഴി കണ്ടെത്തുന്നതിനെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് പാക് ക്യാപ്റ്റൻ ബാബർ അസം. തങ്ങൾക്കൊരു പ്ലാൻ ഉണ്ടെന്നാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

‘ക്രിക്കറ്റിൽ എന്തും സംഭവിക്കാം. ടൂർണമെന്റ് മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങൾക്ക് നെറ്റ് റൺ റേറ്റിനായി ഒരു പ്ലാനുണ്ട്, അത് നടപ്പാക്കാൻ ശ്രമിക്കും. ആദ്യ 10 ഓവർ എങ്ങനെ കളിക്കണം, അതിനുശേഷം എന്തുചെയ്യണം എന്നതിനെക്കുറിച്ച് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്. ഫഖർ സമാൻ 20-30 ഓവർ കളിച്ചാൽ ഞങ്ങൾക്ക് ആവശ്യമുള്ളത് നേടാനാകും. ഇഫ്തിഖർ അഹമ്മദ്, മുഹമ്മദ് റിസ്വാൻ എന്നിവരുടെ റോളും മത്സരത്തിൽ നിർണായകമാകും’.

‘എനിക്ക് ഒരു സമ്മർദ്ദവുമില്ല. കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ മികച്ച പ്രകടനം നടത്തുകയും ടീമിനെ നയിക്കുകയും ചെയ്തു. ടിവിയിൽ ഇരുന്നുകൊണ്ട് കാര്യങ്ങൾ പറയാൻ എളുപ്പമാണ്. എന്നെ ഉപദേശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എന്റെ നമ്പറിൽ എന്നെ ബന്ധപ്പെടാം. ഇപ്പോൾ, എന്റെ ശ്രദ്ധ അടുത്ത മത്സരത്തിലാണ്. ക്യാപ്റ്റൻസിയുടെ ഭാവിയെക്കുറിച്ച് ഞാൻ പിന്നീട് ചിന്തിക്കും. ഞാൻ മത്സരത്തിന്റെ സാഹചര്യത്തിന് അനുസരിച്ചാണ് ബാറ്റ് ചെയ്യുന്നത്. ചിലപ്പോൾ സാഹചര്യങ്ങൾ ഞങ്ങളെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കില്ല. ഇന്ത്യയിൽ ഓരോ വേദിക്കും വ്യത്യസ്ത സാഹചര്യങ്ങളുണ്ട്. ഞങ്ങൾ ആദ്യമായാണ് ഇന്ത്യയിൽ പര്യടനം നടത്തുന്നത്’- ബാബർ അസം പറഞ്ഞു.

നിലവിൽ സെമിയിൽ കടക്കാൻ അപ്രാപ്യമായ ലക്ഷ്യമാണ് പാകിസ്താന് മുന്നിലുള്ളത്. അവശേഷിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 287 റൺസിനോ അതിന് മുകളിലോ വലിയ ജയം നേടണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കിൽ 284 പന്ത് ബാക്കിനിൽക്കെ വിജയലക്ഷ്യം അടിച്ചെടുക്കണം. ഇതിൽ ഒന്ന് സംഭവിച്ചാൽ മാത്രമാവും പാകിസ്താന്റെ സെമി പ്രവേശനം. ശനിയാഴ്ച കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് പാകിസ്താൻ-ഇംഗ്ലണ്ട് മത്സരം.

Tags: Pakistanbabar azamCricket World Cup 2023Semis Scenarios
ShareTweetSendShare

More News from this section

​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

മകനെ കൊലപ്പെടുത്തിയെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ; സ്വവർ​ഗാനുരാ​ഗിയായ ദമ്പതികൾ അറസ്റ്റിൽ, കുറ്റസമ്മതം നടത്തുന്ന ശബ്ദസന്ദേശം പൊലീസിന്

പ്രമുഖർ കളത്തിലിറങ്ങും; ബിജെപിക്ക് വേണ്ടി ജനവിധി തേടാൻ മുൻ DGP ആർ ശ്രീലേഖയും, തിരുവനന്തപുരം കോർപ്പറേഷനിലെ സ്ഥാനാർത്ഥിപട്ടിക പുറത്തുവിട്ട് രാജീവ് ചന്ദ്രശേഖർ

ഭോപ്പാലിൽ വാഹനാപകടം; മലയാളികളായ കയാക്കിം​ഗ് താരങ്ങൾക്ക് ദാരുണാന്ത്യം

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് ; തീര​ദേശവാസികൾ ജാ​ഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു, തിരുവനന്തപുരം SAT ആശുപത്രിയിൽ ചികിത്സാ പിഴവ്, ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥ ഉണ്ടായെന്ന് കുടുംബം

Latest News

ഇന്ത്യ തിരയുന്ന കൊടുംകുറ്റവാളികൾ; യുഎസിലും ജോർജിയയിലുമായി 2 ബിഷ്ണോയി സംഘാം​​ഗങ്ങൾ അറസ്റ്റിൽ

“മനുഷ്യാവകാശലംഘനം തുടരുന്നു”; ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ​ജി20 ഉച്ചകോടിയിൽ യുഎസ് പങ്കെടുക്കില്ലെന്ന് ട്രംപ്

സമാധാനം, സാമൂഹ്യസേവനം, സ്നേഹം; കെകേലി സമാധാന പുരസ്കാരം സദ്ഗുരു ശ്രീമാതാ അമൃതാനന്ദമയി ദേവിക്ക്

രഹസ്യവിവരത്തെ തുടർന്ന് പരിശോധന, എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടങ്ങിയ കവർ വിഴുങ്ങി; യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം രാജ്യത്തെ കുറിച്ച് പാടിയതിൽ എന്താണ് തെറ്റ്, ദേശഭക്തിഗാനം പാടുന്ന കുട്ടികളെ അനുമോദിക്കണം, അഭിപ്രായസ്വാതന്ത്ര്യം അവ​ഗണിക്കാൻ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്ന് ഓർമിപ്പിച്ച് രാജീവ് ചന്ദ്രശേഖർ

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies