ലണ്ടന്‍: ലോകകപ്പിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിന്‍ഡീസ് പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലുണ്ടായിരുന്ന ഒമ്പതു പേരെ പുറത്താക്കിയാണ് പര്യടനത്തിനുള്ള പുതിയ ടീമിനെ സെലക്ടര്‍മാര്‍ അണിനിരത്തുന്നത്. ഏകദിനത്തില്‍ പുതുമുഖങ്ങള്‍ക്കാണ് അവസരം നല്‍കുന്നത്.
ഡിസംബര്‍ മൂന്ന് മുതലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര.12 മുതല്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയും ഇംഗ്ലണ്ട് കളിക്കും. അതേസമയം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ബട്‌ലറിനെ മാറ്റിയിട്ടില്ല. എന്നാല്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് രണ്ടു പരമ്പരയില്‍ നിന്നും പുറത്തായി.
ലോകകപ്പ് ടീമിലുണ്ടായിരുന്ന മൊയീന്‍ അലി, ആദില്‍ റഷീദ്, ക്രിസ് വോക്‌സ് എന്നിവരെ ടി20 ടീമില്‍ മാത്രം ഉള്‍പ്പെടുത്തി. ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പ്, പേസര്‍മാരായ ജോണ്‍ ടര്‍ണര്‍, ജോഷ് ടങ് എന്നിവരാണ് ഏകദിന ടീമിലെത്തിയ പുതുമുഖങ്ങള്‍.ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചെന്നാണ് വിവരം.
ഏകദിന സ്‌ക്വാഡ്: ജോസ് ബട്ലര്‍, റെഹാന്‍ അഹമ്മദ്, ഗസ് അറ്റ്കിന്‍സണ്‍, ജോണ്‍ ട്യൂര്‍ണര്‍,ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സെ, സാക്ക് ക്രോളി, സാം കറന്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്ലി, വില്‍ ജാക്ക്സ്, ലിയാം ലിവിംഗ്സ്റ്റണ്‍, ഒലി പോപ്പ്, ഫില്‍ സാള്‍ട്ട്, ജോഷ് ടങ്
ടി20 സ്‌ക്വാഡ്: ജോസ് ബട്ട്ലര്‍, റെഹാന്‍ അഹമ്മദ്, മൊയിന്‍ അലി, ഗസ് അറ്റ്കിന്‍സണ്‍, ഹാരി ബ്രൂക്ക്, സാം കുറാന്‍, ബെന്‍ ഡക്കറ്റ്, വില്‍ ജാക്ക്സ്, ലിയാം ലിവിംഗ്സ്റ്റണ്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടംഗ്, റീസ് ടോപ്ലി, ജോണ്‍ ടൂര്‍,ക്രിസ് വോക്‌സ്.