നെതർലാൻഡ്‌സിനെതിരായ ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ വീണ്ടും നേട്ടങ്ങളുടെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഒരു കലണ്ടർ വർഷത്തിനിടെ ഏകദിന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ താരം, ഒരു ലോകകപ്പ് പതിപ്പിൽ ഒരു ക്യാപ്റ്റൻ നേടിയ ഏറ്റവും കൂടുതൽ സിക്‌സറുകൾ എന്നീ റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്.
2015 ൽ ഏകദിന മത്സരങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ എബി ഡിവില്ലിയേഴ്‌സിന്റെ നേട്ടമാണ് രോഹിത് ചിന്നസ്വാമിയിൽ മറികടന്നത്. 2023ൽ ഇതുവരെ നടന്ന മത്സരങ്ങളിൽ നിന്ന് 59 സിക്‌സുകളാണ് രോഹിത് സ്വന്തമാക്കിയത്. 2015-ൽ 58 സിക്‌സറുകളാണ് ഏകദിന മത്സരങ്ങളിൽ നിന്ന്് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്.
ഒരു വർഷം ഏറ്റവും കൂടുതൽ ഏകദിന സിക്‌സറുകൾ സ്വന്തമാക്കിയ താരങ്ങൾ;
59* – രോഹിത് ശർമ്മ 2023*
58 – എബി ഡിവില്ലിയേഴ്‌സ് 2015ൽ
56 – ക്രിസ് ഗെയ്ൽ 2019 ൽ
ഒരു ലോകകപ്പ് പതിപ്പിൽ ഏറ്റവുമധികം സിക്‌സറുകൾ നേടുന്ന നായകൻ എന്ന റെക്കോർഡും ഇന്നത്തെ മത്സരത്തിൽ രോഹിത് ശർമ്മ തന്റെ പേരിലാക്കി. 2023ലെ ഏകദിന ലോകകപ്പിൽ ഇതുവരെ 23 സിക്‌സറുകളാണ് രോഹിത് ശർമ നേടിയിട്ടുള്ളത്. ഇംഗ്ലണ്ടിന്റെ മുൻ നായകൻ ഓയിൻ മോർഗൻന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്. 2019ലെ ഏകദിന ലോകകപ്പിൽ 22 സിക്‌സറുകൾ മോർഗൻ നേടിയിരുന്നു.
ഒരു ലോകകപ്പിൽ ഒരു ക്യാപ്റ്റൻ നേടിയ ഏറ്റവും കൂടുതൽ സിക്‌സറുകൾ;
23* – രോഹിത് ശർമ്മ 2023*
22 – 2019 ൽ ഇയോൻ മോർഗൻ
21 – 2015ൽ എബി ഡിവില്ലിയേഴ്‌സ്