നോക്കൗട്ട് കാണാതെ പുറത്തായെങ്കിലും അഫ്ഗാന്‍ നിരയുടെ മടക്കം തലയുയര്‍ത്തിയാണ്. ലോകകപ്പിനെത്തിയ അവര്‍ നാലു ജയത്തോടെയാണ് മടങ്ങുന്നത്. അടിയറവ് പറയിപ്പിച്ചതില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും പാകിസ്താനും ഉള്‍പ്പെടും.
അവാസന മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇതിനിടെ ക്രിക്കറ്റ് ആരാധകരുടെ മനം നിറയ്‌ക്കുന്ന കാഴ്ചയും മത്സര ശേഷം നടന്നു. അഫ്ഗാന്റെ ഉപദേശകനായ മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ വികാരാധീനനായി താരങ്ങളെ പുണരുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതിന് പിന്നാലെ ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ജഡേജയ്‌ക്ക് നന്ദി പറഞ്ഞിരക്കുകയാണ് സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. എക്‌സില്‍ പങ്കുവച്ച പോസ്റ്റിലാണ് നന്ദിപ്രകടനം.
‘ ജഡേജ സര്‍ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും ലാളിത്യം നിറഞ്ഞ മികച്ചൊരു മനുഷ്യനാണ് നിങ്ങള്‍, നിറയെ സ്‌നേഹം’-റാഷിദ് കുറിച്ചു. ജോനഥന്‍ ട്രോട്ട്, ജഡേജ അടങ്ങുന്ന കോച്ചിംഗ് സ്റ്റാഫാണ് അഫ്ഗാനെ ലോകകപ്പിന് സജ്ജമാക്കിയത്.
Jadeja sir you are the most humble and great person I met lots of love ♥️♥️♥️ https://t.co/dWFUNvmgrY
— Rashid Khan (@rashidkhan_19) November 11, 2023
“>