ന്യൂഡൽഹി: ജപ്പാൻ സന്ദർശനത്തിനിടയിൽ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രണ്ട് ദിവസങ്ങൾ മുമ്പാണ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങൾ മന്ത്രി എക്സിൽ പങ്കുവച്ചത്. ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതി വേഗത്തിൽ നടപ്പിലാക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തതിൽ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയിൽ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ല. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിൽ നടക്കുന്നു.’-വി മുരളീധരൻ കുറിച്ചു.
Delighted to travel by Shinkansen Bullet Train in Japan. A unique travel experience. Can’t wait to experience the same in India.
Exciting times ahead as Ahmedabad-Mumbai #BulletTrain project gains momentum. pic.twitter.com/B9D0DdPhu1
— V. Muraleedharan (@MOS_MEA) November 10, 2023
അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതികൾ തുടർന്നുകൊണ്ടിരിക്കുകയാണ്. 508 കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 153 കിലോമീറ്റർ മഹാരാഷ്ട്രയിലാണ്. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷനാണ് ഇതിന്റെ ചുമതല. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള സംയുക്ത സഹകരണമാണ് പദ്ധതി. ജാപ്പനീസ് ഷിൻകാൻസെൻ ഡിപ്പോകളുടെ ശൈലിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
താനെ ഡിപ്പോ 57 ഹെക്ടർ വിസ്തൃതിയിൽ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തതാണ്. പ്രാരംഭ ഘട്ടത്തിൽ ഡിപ്പോയിൽ നാല് ഇൻസ്പെക്ഷൻ ലൈനുകളും 10 സ്റ്റെബ്ലിംഗ് ലൈനുകളുമാണ് സജ്ജീകരിക്കുന്നത്.