കണ്ണ് ചിമ്മുന്ന നേരം കൊണ്ട് മുഖം മാറും; 20 സെക്കന്റിനുള്ളിൽ പത്ത് മുഖങ്ങൾ; ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങൾ!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

കണ്ണ് ചിമ്മുന്ന നേരം കൊണ്ട് മുഖം മാറും; 20 സെക്കന്റിനുള്ളിൽ പത്ത് മുഖങ്ങൾ; ആർക്കും പിടികൊടുക്കാത്ത രഹസ്യങ്ങൾ!

പുരാതന ചൈനീസ് കലാരൂപം-ബിയാൻ ലിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 03:43 pm IST
Facebook
Twitter
WhatsAppTelegram

പുകയുന്ന ചൂട്ടു വെളിച്ചത്തിൽ കുലദൈവത്തിന്റെ മുഖത്തെഴുത്ത് കണ്ട് ഭക്തിയോടെ കൈ കൂപ്പുന്നവരാണ് മലയാളികൾ. കാവുകളിലും കോട്ടങ്ങളിലും കെട്ടിയാടുന്ന ദൈവക്കോലങ്ങളെ ഭക്തിയോടെ മാത്രമല്ല, അത്ഭുതത്തോടു കൂടിയുമാണ് നാം നോക്കി കാണുന്നത്. തെയ്യങ്ങൾ മാത്രമല്ല, കേരളത്തിലെ പല കലാരൂപങ്ങളും നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഇത്തരം കലാരൂപങ്ങളുണ്ട്. മുഖത്ത് ചായങ്ങൾ തേച്ചും മുഖംമൂടികൾ ധരിച്ചും കാണികളെ അത്ഭുതപ്പെടുത്തുന്ന കലാരൂപങ്ങൾ. അത്തരത്തിൽ കണ്ടുനിക്കുന്നവരെ ഒറ്റ നിമിഷം കൊണ്ട് തന്നെ ഞെട്ടിക്കുന്ന ഒരു കലാപ്രകടനമാണ് ചൈനയിലെ ബിയാൻ ലിയാൻ.

ഒരു പുരാതന ചൈനീസ് നാടക കലയാണ് ബിയാൻ ലിയാൻ. കടും നിറമുള്ള വസ്ത്രങ്ങളാണ് ഈ കലാരൂപം കെട്ടിയാടുന്ന കലാകാരന്മാർ ധരിക്കുന്നത്. ഭയപ്പെടുത്തുന്ന സംഗീതത്തിന്റെ അകമ്പടിയിൽ അവർ നൃത്തം ചെയ്യുന്നു. നിറമുള്ള മുഖംമൂടികൾ ധരിച്ചാണ് അവരുടെ പ്രകടനം. ആസ്വാദനത്തോടൊപ്പം ഈ കലാരൂപം അത്ഭുതപ്പെടുത്തുന്നു. സിചുവാൻ ഓപ്പറയുടെ ഭാ​ഗമാണ് ബിയാൻ ലിയാൻ എന്ന ചൈനീസ് കലാരൂപം. കണ്ണടയ്‌ക്കുന്ന വേ​ഗത്തിൽ മുഖങ്ങൾ മാറ്റിയാണ് ബിയാൻ ലിയാൻ കലാകാരന്മാർ നമ്മളെ അത്ഭുതപ്പെടുത്തുന്നത്.

20 സെക്കന്റിനുള്ളിൽ പത്ത് മുഖങ്ങൾ വരെ കാണികൾ നോക്കി നിൽക്കെ ബിയാൻ ലിയാൻ കലാകാരന്മാർ മാറ്റും. ഇതെങ്ങനെയാണ് എന്നതാണ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുന്നത്. കാണികളുടെ മുന്നിൽ പോയി നിന്നോ, കാണികളെ കൊണ്ട് തങ്ങളുടെ മുഖത്ത് പിടിപ്പിച്ചു കൊണ്ടോ നിമിഷങ്ങൾക്കുള്ളിൽ ഇവർ തങ്ങളുടെ മുഖം മാറ്റുന്നു. രണ്ട് സെക്കന്റ് കൊണ്ട് ഒരു മുഖം എങ്ങനെ മാറ്റുന്നു എന്നത് ഈ കലാകാരന്മാർക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്. 300 വർഷത്തോളം പഴക്കമുള്ള ഈ കലാരൂപം അവതരിപ്പിക്കുന്ന കുടുംബങ്ങളിലെ അം​ഗങ്ങൾ തലമുറകളിലൂടെയാണ് ഈ രഹസ്യം കൈമാറി വരുന്നത്.

ചരിത്രപരമായി, ബിയാൻ ലിയാൻ ചൈനയ്‌ക്ക് പുറത്ത് വളരെ അപൂർവമായി മാത്രമേ കാണാറുള്ളൂ. കാരണം ചൈനക്കാരല്ലാത്തവർക്ക് ഈ കലാരൂപം പഠിക്കാൻ അനുവാദമില്ലായിരുന്നു. എന്നാൽ 2000-കളുടെ പകുതി മുതൽ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും ചൈനീസ് തീം ഇവന്റുകളിലും ഇത് ഇടയ്‌ക്കിടെ അവതരിപ്പിക്കപ്പെടുന്നു. ബിയാൻ ലിയാന്റെ രഹസ്യം ചോർന്നുവെന്ന് പറയുന്നുണ്ടെങ്കിലും ചൈനക്കാരല്ലാത്ത കലാകാരന്മാർക്ക് ഇത് നന്നായി പരിശീലിക്കാനോ അവതരിപ്പിക്കാനോ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

https://youtube.com/shorts/-Kyq9RddAZM?si=mTNqCBhTAMWqDmdG

Tags: SUBBian lianChinese dramatic art
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies