കേരളത്തിൽ ശാരദീയ നവരാത്രിയാണ് സർവ്വസാധാരണയായി ആഘോഷിക്കപ്പെടുന്നത്. എന്നാൽ ചൈത്രം, മാഘം, പൗഷം, ആഷാടം എന്നീ മറ്റ് നാല് നവരാത്രികൾ കൂടി സനാതന ധർമ്മത്തിലുണ്ട് . ഒമ്പത് ദിനങ്ങൾ, ഒമ്പത് ഭാവങ്ങൾ, പത്താം നാളിലെ സമഷ്ടി രൂപം.
നവരാത്രിയുടെ ഒമ്പത് ദിനങ്ങളിൽ ദേവിയെ ശൈലപുത്രിയിൽ തുടങ്ങി ബ്രഹ്മചാരിണി, ചന്ദ്രഖണ്ഡ, കൂഷ്മാണ്ഡ, സ്കന്ദമാതാ, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിങ്ങനെ ഒമ്പത് വ്യത്യസ്ത ഭാവങ്ങളിലാണ് ആചരിക്കുന്നത് . ഇതിൽ ഒമ്പതാം ദിനം സർവ്വ സിദ്ധികളും തരുന്ന സിദ്ധിദാത്രിയെയും , പത്താം നാളായ വിജയദശമിയിൽ ഈ എല്ലാ ശക്തികളുടെയും സമഷ്ടി സ്വരൂപമായ മഹാ ത്രിപുരസുന്ദരി (ലളിതാംബിക) യെയുമാണ് ഭജിക്കേണ്ടത് . ഓരോ ഭാവത്തിനും അനുയോജ്യമായ പ്രത്യേക നിവേദ്യങ്ങളും അതാതിന്റെ ഫലങ്ങളും ഈ ദിവസങ്ങളിൽ പ്രദാനം ചെയ്യപ്പെടുന്നു
വീഡിയോ പൂർണ്ണമായി കാണാൻ:















