എറണാകുളം: മന്ത്രി പി.എ മുഹമ്മദ് റിയാസിന് നേരെ ഉടുമുണ്ട് അഴിച്ച് വീശി പ്രതിഷേധം. മാമാ ബസാർ സ്വദേശി ബഷീറാണ് പ്രതിഷേധിച്ചത്. ഗുരുവായൂർ റെയിൽവേ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ മന്ത്രിക്ക് നേരെ മധ്യവയസ്കൻ ധരിച്ചിരുന്ന കറുത്ത ഉടുമുണ്ട് ഉരിഞ്ഞു വീശുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുന്നതിനിടെയാണ് ഇയാൾ പ്രഥിഷേധിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പദ്ധതി പ്രകാരം സംസ്ഥാനത്ത് നൂറിലധികം റെയിൽവേ മേൽപ്പാലങ്ങൾ പണിയാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിൽ 72 മേൽപാലങ്ങൾക്ക് കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ 13 റെയിൽവേ മേൽപ്പാലങ്ങളുടെ പണി പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, റെയിൽവേ മേൽപ്പാലം വൈകുന്നതിനെ തുടർന്ന് കാരണം കടകൾ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരികയും സമീപവാസികൾക്ക് ഗതാഗത തടസ്സം നേരിടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സ്ഥലത്തെ കടയുടമകളും സമീപവാസികളും വലിയ പ്രതിഷേധത്തിലായിരുന്നു. ഇതിന്റെ പ്രതിഫലനമാണ് പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് മറുവാദം.