കൊച്ചി : എതിരാളികളെ പെണ്ണ് കേസിലും ഗർഭക്കേസിലും കുടുക്കി നാറ്റിക്കുന്ന പാർട്ടി തന്ത്രങ്ങളുടെ സിനിമ രംഗം പങ്ക് വച്ച് നടൻ മനോജ് കുമാർ . മാദ്ധ്യമപ്രവർത്തക ആരോപണമുന്നയിച്ച കേസിൽ നടനും, മുൻ എം പിയുമായ സുരേഷ് ഗോപി ഇന്നാണ് നടക്കാവ് സ്റ്റേഷനിൽ ഹാജരാകുന്നത് . ഫേസ്ബുക്ക് പോസ്റ്റിൽ മനോജ് ഇതുമായി ബന്ധപ്പെട്ട പരോക്ഷ പരാമർശങ്ങൾ നടത്തിയിട്ടില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നതെന്ന് വ്യക്തമാണ് .
ഇറങ്ങി മൂന്നര പതിറ്റാണ്ടായിട്ടും “സന്ദേശം” എന്ന സിനിമയിലെ ഏതെങ്കിലും സംഭാഷണമോ രംഗങ്ങളോ ഒട്ടുമിക്ക മലയാളികളും എല്ലാ ദിവസവും ചിരിയോടെ ഓർക്കും …. ഇന്നും ഓർക്കും 😀😀
ഇത്തരം ഒരു ഗംഭീര ചിത്രം മലയാളസിനിമക്ക് നല്കിയ ജീനിയസ്സായ എഴുത്തുകാരൻ പ്രിയപ്പെട്ട ശ്രീനിയേട്ടനും സംവിധായകൻ സത്യൻ അന്തിക്കാട് സാറിനും വീണ്ടും വീണ്ടും വീണ്ടും എന്റെ ഹൃദയത്തിൽ തൊട്ട കൂപ്പുകൈ….🙏🙏🙏
എന്റെ അഭിപ്രായത്തിൽ ഈ സിനിമ “സ്ഫടികം” റീ റിലീസ് ചെയ്തപോലെ വീണ്ടും തീയ്യറ്ററിൽ വരണം … കാണാത്ത പുതിയ തലമുറയും ഈ ചലച്ചിത്രം കണ്ട് ആസ്വദിക്കട്ടേ …🔥🔥
സിനിമയിൽ ആദ്യം എഴുതി കാണിക്കുന്ന പോലെ …. ഞാനിട്ട ഈ വീഡിയോക്കും ഒരു തലക്കെട്ട് എഴുതുന്നു …
” ഈ രംഗം തികച്ചും സാങ്കല്പികം മാത്രം … ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല …. അങ്ങിനെ തോന്നുകയാണെങ്കിൽ അത് തികച്ചും “യാദൃശ്ചികം ” മാത്രം ….. വെറും വെറും “യാദൃശ്ചികം” -എന്നാണ് മനോജിന്റെ കുറിപ്പ്.