ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 04:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓണത്തിന് ബെവ്‌കോ ജീവനക്കാർക്ക് വീണ്ടും വൻ ബോണസ്. കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. കഴിഞ്ഞ വർഷം ലഭിച്ച 1,02,500 രൂപയിൽ നിന്ന് 2,500 രൂപയുടെ വർധനവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനുപുറമെ ജീവനക്കാർക്ക് 50,000 രൂപ വരെ അഡ്വാൻസായും നൽകും.

എക്സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഓണം ബോണസ് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സ്ഥിരം ജീവനക്കാർക്ക് എക്സ്ഗ്രേഷ്യ, പെർഫോമൻസ് ഇൻസെന്റീവ് എന്നീ ഇനങ്ങളിലായി പരമാവധി 1,05,000 രൂപ വരെ ലഭിക്കും.

കഴിഞ്ഞ വർഷവും ബെവ്‌കോ ജീവനക്കാർക്ക് ഓണത്തിന് റെക്കോർഡ് ബോണസാണ് ലഭിച്ചത്. അന്ന് സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. ഇത്തവണ ഈ തുക വീണ്ടും ഉയർത്തിയാണ് 1,05,000 രൂപയാക്കിയത്.

അതേസമയം ബെവ്‌കോയിലെ മറ്റ് വിഭാഗം ജീവനക്കാർക്കും ബോണസ് തുക പ്രഖ്യാപിച്ചിട്ടുണ്ട്. എംപ്ലോയ്‌മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സീപ്പർമാർക്ക് 6,750 രൂപയും നൽകും.

ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സുരക്ഷാ ജീവനക്കാർക്കും പ്രത്യേക ബോണസ് അനുവദിച്ചിട്ടുണ്ട്. ഇവർക്ക് 13,000 രൂപ വീതം നൽകാനാണ് തീരുമാനം.

സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന ബോണസിന് പുറമെ 50,000 രൂപ വരെ അഡ്വാൻസ് അനുവദിക്കുന്നതും ഇത്തവണത്തെ ഓണം ആനുകൂല്യത്തിന്റെ പ്രത്യേകതയാണ്. ഇതോടെ ബെവ്‌കോ ജീവനക്കാർക്ക് ഓണത്തിന് ലഭിക്കുന്ന സാമ്പത്തിക ആനുകൂല്യത്തിൽ വീണ്ടും വർധനവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം തന്നെ ബെവ്‌കോ ജീവനക്കാർക്ക് ലഭിച്ച ബോണസ് വലിയ വാർത്തയായിരുന്നു. ഇത്തവണ അതിനേക്കാൾ 2,500 രൂപ അധികം ലഭിക്കുന്നതോടെ ഓണത്തിന് ജീവനക്കാർക്ക് ലഭിക്കുന്ന ബോണസ് തുക പുതിയ ഉയരത്തിലെത്തുകയാണ്.

Tags: Bevco Onam Bonus 2026Kerala Bevco EmployeesKerala Onam Bonus
Share
Tweet
SendShare

More News from this section

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

കരുവാറ്റ കൊലപാതകം കൃത്യമായ ആസൂത്രണം; ശിവൻകുട്ടിയുടെ തലയിൽ കല്ലിട്ട് കൊല്ലാൻ പദ്ധതി, ‘സ്പൈഡർ’ സിനിമയിൽ നിന്ന് ആശയമെന്ന് പ്ലസ് വൺ വിദ്യാർഥിയുടെ മൊഴി

ഹാൾ അനുവദിച്ചില്ല, വാതിൽ ചവിട്ടിത്തുറന്ന് പരിപാടി നടത്തി; ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ സംഭവത്തിൽ എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസിൽ നിന്നും പുറത്താക്കി

വീർ സവർക്കർ ചോദ്യ വിവാദം; അധ്യാപകന്റെ സസ്പെൻഷന് ഒരു മാസത്തേക്ക് സ്റ്റേ,വിശദമായ വാദം കേൾക്കും, സതീശൻ സർക്കാരിന് കനത്ത തിരിച്ചടി

സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ് കോളേജ് വിദ്യാർഥിനി മരിച്ചു; അപകടം പാലക്കാട് കോങ്ങാട് മല്ലിക്കൽ ബസ് സ്റ്റോപ്പിന് സമീപം

മഫ്തിയിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് യുവാക്കൾ ചിതറിയോടി; ഭയന്ന് കായലിൽ ചാടിയ 26കാരന് ദാരുണാന്ത്യം,മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഷഹാന്റെ മൃതദേഹം കണ്ടെത്തി

Latest News

ബെവ്‌കോ ജീവനക്കാർക്ക് ഓണം ‘ബമ്പർ’; ബോണസ് 1.05 ലക്ഷം രൂപ, 50,000 രൂപ അഡ്വാൻസും, കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപ അധികം

ഓട്ടം വിളിച്ച ഊബർ കാർ തട്ടിയെടുത്തു; ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയതിന് പിന്നാലെ കാറുമായി കടന്ന് നിരവധി കേസുകളിലെ പ്രതി, തിരച്ചിൽ ശക്തമാക്കി പൊലീസ്

കടലിൽ ഇറങ്ങരുത്, ബീച്ചുകളിലേക്കും പോകരുത്; കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ തീരദേശ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം,1.8 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്ക് സാധ്യത

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഇനി ഒരു വർഷം പൂർണ ശമ്പളത്തോടെയുള്ള അവധി; ജനനനിരക്ക് ഇടിയുന്നതിനിടെ നിർണായക തീരുമാനം

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വഴിയാത്രക്കാരന് രക്ഷകനായി ഗവർണർ; ഗിരീഷിനെ ആശുപത്രിയിലെത്തിക്കാൻ നേരിട്ടിറങ്ങി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

കരുവാറ്റ കൊലപാതകം: 13കാരിയെ ഒഴിവാക്കി മൂന്ന് പ്രതികളെയും മുതിർന്നവരായി വിചാരണ ചെയ്യണമെന്ന് പൊലീസ്; ക്രൂരത കണക്കിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട്

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി നോക്കിനിന്നു; 25 മിനിറ്റ് റോഡിൽ രക്തം വാർന്ന് കിടന്നിട്ടും ആരും സഹായിച്ചില്ല; കോരപ്പുഴ പാലത്തിന് സമീപം കാറിടിച്ച് 18കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies