തുലാം രാശിയിൽ നിന്നും 0 നാഴിക 0 വിനാഴിക ചെല്ലുമ്പോൾ വൃശ്ചികം രാശിയിലേക്ക് പൂരാടം നക്ഷത്രത്തിൽ സൂര്യൻ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ വ്യാഴവും കന്നി ശുക്രനും കേതുവും വൃശ്ചികം രാശിയിൽ ബുധനും കുജനും സൂര്യനും കുംഭം രാശിയിൽ ശനിയും മീനം രാശിയിൽ രാഹുവും സഞ്ചരിക്കുന്നു.
ശ്രദ്ധിക്കുക: വാര/മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ബിസിനസ്സ് നടത്തുന്നവർക്ക് പലതരത്തിലുള്ള സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്നേക്കും.സ്വത്തു സംബന്ധമായി കേസ് വഴക്കുകളിൽ കോടതി നടപടി ഉണ്ടായേക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും. നേത്രം, രക്തജന്യ അസുഖങ്ങൾ ഉള്ളവർ ജാഗ്രത പുലർത്തുക. വിഷഭയം സൂക്ഷിക്കുക.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
സർക്കാർ സ്ഥാപനങ്ങളിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയവർക്ക് തിക്താനുഭവങ്ങൾ ഉണ്ടാകും. ഭാര്യാഭർത്തൃ കലഹം ഉണ്ടാകും. സഞ്ചാര ക്ലേശം വർദ്ധിക്കും. സ്‌ത്രീകളുടെ വിരോധം സമ്പാദിക്കേണ്ടിവരും. ഉദര രോഗം വരാതെ സൂക്ഷിക്കുക.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്ന സമയം ആണ്. വളരെക്കാലമായി ഉണ്ടായിരുന്ന രോഗങ്ങൾക്ക് ശമനം ഉണ്ടാവും. കലാകാരന്മാർക്ക് പേരും പ്രശസ്‌തിയുംലഭിക്കും. പലതരത്തിലുള്ള സാമ്പത്തീക നേട്ടവും വന്നു ചേരും. പ്രവാസികൾക്ക് സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ലഭിക്കും.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയുണ്ടാവും. അന്യസ്ത്രീ ബന്ധങ്ങളിൽ ചതി സംഭവിക്കാതെ നോക്കുക. ശത്രുക്കളെ കൊണ്ടുള്ള ശല്യം വർദ്ധിക്കും മനസുഖം കുറയും. ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസവും കലഹവും പ്രതീക്ഷിക്കാം. മാനസീകമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവും.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ മൂലം മാനഹാനി, ധനനഷ്ട്ടം എന്നിവ വന്നു ചേരും. കുടുംബത്തിൽ മംഗളകരമല്ലാത്ത കാര്യങ്ങൾക്കു സാക്ഷിയാവേണ്ടി വന്നേക്കാം. കീർത്തി, പുതു വസ്ത്രലാഭം എന്നിവ പ്രതീക്ഷിക്കാം. ഭക്ഷണ സുഖ കുറവ് അനുഭവപ്പെടും. മദ്യം മറ്റു ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നവർ നിയന്ത്രണം വെയ്‌ക്കുന്നത് ആരോഗ്യപരമായി നല്ലതായിരിക്കും.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ശരീര സുഖം വർദ്ധിക്കുകയും മനസുഖം ലഭിക്കുകയും ചെയ്യും. അധികാര പ്രാപ്തി ഉള്ള തൊഴിൽ ലഭിക്കാൻ സാധ്യത ഉണ്ട്. സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം. സൽ സൗഹൃദങ്ങൾ ഉണ്ടാകുകയും അതുവഴി ഗുണഫലങ്ങൾ ലഭിക്കുകയും ചെയ്യും. നവീന ഗൃഹം, ആടയാഭരണലബ്ധി , ധനലാഭം എന്നിവ പ്രതീക്ഷിക്കാം. കുടുംബത്തിൽ ആഹ്ളാദ അന്തരീക്ഷം സംജാതമാകും.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
രാഷ്‌ട്രീയക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞ മാസം ആയിരിക്കും. കൂടെ നില്കുന്നവരാൽ ചതിക്കപ്പെടാൻ സാധ്യത ഉണ്ട്. കടബാധ്യത ഉള്ളവർ വളരെയധികം സൂക്ഷിക്കേണ്ട കാലം ആണ്. ചിലർക്ക് ധനനഷ്ടവും മാനഹാനിയും ഉണ്ടാകും. സ്ത്രീവിഷയങ്ങളിൽ ഇടപെടുന്നത് വളരെയധികം സൂക്ഷിക്കുക. ഉന്നത ജനങ്ങളിൽ നിന്നും സർക്കാർ തലങ്ങളിൽ നിന്നും ദോഷം അനുഭവിക്കാം. നേത്ര രോഗങ്ങൾ അലട്ടുവാൻ സാധ്യത ഉണ്ട്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഉഷ്‌ണ രോഗം, ഹൃദ്രോഗം എന്നിവ ഉള്ളവർ വളരെ അധികം സൂക്ഷിക്കേണ്ട സമയം ആണ്. സ്വതവേ ഉള്ള അഹങ്കാരം പല അവസരങ്ങളും നഷ്ടമാകും. അമിത ആഡംബര പ്രിയത്വം വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. പ്രേമ നൈരാശ്യം പ്രതീക്ഷിക്കാം. മാനസിക വെല്ലുവിളി ഉള്ളവർക്ക് രോഗമൂർച്ച ഉണ്ടാകും. മാതാവിന് ക്ലേശം, സന്താനങ്ങൾ ആയി ശത്രുത ഒക്കെയും അനുഭവിക്കേണ്ടി വരും. കൃഷിയിൽ വിഭവ നാശം സംഭവിക്കും.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
അനാവശ്യമായ കൂട്ടുകെട്ടുകൾ അപവാദത്തിന് കാരണമാകും. അദ്ധ്വാനത്തിനു തക്ക പ്രതിഫലം ലഭിക്കാത്ത അവസ്ഥ, ഉണ്ടാവും . ചില വേണ്ടപ്പെട്ടവരുടെ വിയോഗം മാനസിക ദുഃഖം ആയി മാറും. വിവാഹ തടസം യോഗം കാണുന്നു. വിദേശയോഗം അനുഭവത്തിൽ വരും ദേഹാസ്വാസ്ഥ്യം വന്നേക്കാം. ഉഷ്ണരോഗങ്ങൾ മൂർച്ഛിക്കും. അപ്രതീഷിതമായി തൊഴിൽ ഇടങ്ങളിൽ സ്ഥാന നഷ്ട്ടം ഉണ്ടാകും. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
വീട്ടിൽ കുടുംബ സമാധാനവും സന്തോഷവും അനുഭവപ്പെടും. മാതാപിതാക്കളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നതിനാൽ ആത്മസംതൃപ്തി ലഭിക്കും. ഭാര്യാഭർതൃ ഐക്യം, വസ്തുലാഭം, ഉന്നത സ്ഥാനപ്രാപ്തി, ശത്രുക്കളുടെ മേൽ വിജയം, വിദ്യാവിജയം, സർക്കാർ സംബന്ധമായ ജോലി, കുടുംബജന പ്രീതി, തൊഴിലിലെ മികച്ച പ്രകടനം മൂലം മേലധികാരിയുടെ പ്രശംസ പിടിച്ചു പറ്റും. വീട്ടിൽ മംഗള കർമങ്ങൾ നടക്കും. സാമ്പത്തിക ശ്രോതസുകൾ തുറന്നു വരും.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
കുടുംബ ബന്ധുജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം ഒക്കെ മാറും. മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കും. അവിവാഹിതർക്ക് വിവാഹ യോഗം വരും. സർവ സുഖഭോഗ തൃപ്തി, വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ സാധിക്കും. കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകും. തൊഴിലിൽ പുതിയ അവസരങ്ങൾ, സ്ഥാനക്കയറ്റം ഒക്കെയും പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്ക് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റാൻ സാധിക്കും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം, പ്രത്യേകിച്ചു, പിതാവുമായി സ്വരച്ചേർച്ച ഇല്ലായ്മ ഉണ്ടാവും. പ്രതീഷിക്കാത്ത നേരത്ത് അസുഖങ്ങളും ആപത്തും അലട്ടും. പ്രേമ നൈരാശ്യം, ശിരോ രോഗങ്ങൾ, ദമ്പതികളിൽ ഐക്യതക്കുറവ് എന്നിവ പ്രതീക്ഷിക്കാം. ശത്രുക്കളെക്കൊണ്ടുള്ള ശല്യം വർദ്ധിക്കുന്ന സമയമാണ്. കോടതി സംബന്ധമായ കേസുകളിൽ പരാജയം നേരിട്ടേക്കാം. തൊഴിൽ ഇടങ്ങളിൽ ക്ലേശം വർദ്ധിക്കുകയും സഹപ്രവർത്തകരുടെ തൊഴിൽ കൂടി ചെയ്യേണ്ടി വരുന്ന അവസ്ഥ സംജാതമാകും. ഭാര്യയുടെയോ അടുത്ത ബന്ധു ജനങ്ങളുടെയോ വിരഹം ഉണ്ടാകും. പ്രവർത്തന മാന്ദ്യം, കാര്യതടസം ഒക്കെയും ഫലം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V















