ഇത് 2023 നവംബർ അല്ലെന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ. പക്ഷെ എതോപ്യക്കാർ അത് സന്തോഷത്തൊടെ സമ്മതിച്ചു തരും. കാരണം അവരെ സംബന്ധിച്ച് ഇന്ന് 06/03/2016 ആണ്. അതിശയിക്കേണ്ട അങ്ങനെയുമുണ്ട് ചില രാജ്യങ്ങൾ. സ്വന്തം കലണ്ടർ പിന്തുടരുന്ന പ്രദേശങ്ങൾ. നമ്മൾ 2007 ൽ എത്തിയപ്പോഴേക്കുമാണ് അവർക്ക് പുതിയ സഹസ്രാബ്ദത്തിന്റെ ആരംഭം കുറിച്ചത്.
ലോകമെങ്ങും ഗ്രിഗോറിയൻ കലണ്ടറാണ് പന്തുടരുന്നത്.എന്നാൽ എത്യോപ്യക്കാർ സ്വന്തം വിശ്വാസത്തിലും ജീവിതരീതിയിലും അതു പൊലെ കാതത്തു സൂക്ഷിക്കാൻ ഗീസ് കലണ്ടർ (Ge’ez calendar) ആണ് ഉപയോഗിക്കുന്നത്. ഇതാണ് വർഷവും മാസവും തിയതിയും വ്യത്യസ്തമാകാനുള്ള കാരണം. അവരുടെ വിശ്വാസം അനുസരിച്ച് ക്രീസ്തീയ വിശ്വാസമനുസരിച്ച് ആദവും ഹവ്വായും തങ്ങളുടെ പാപങ്ങൾക്ക് പുറത്താക്കപ്പെടുന്നതിന് മുമ്പ് ഏഴ് വർഷം ഏദൻ തോട്ടത്തിൽ ജീവിച്ചിരുന്നു എന്ന ആശയത്തിൽ നിന്നാണ് കലണ്ടറിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്.
എത്യോപ്യക്കാർ കലണ്ടർ കണക്കാക്കാൻ ഉപയോഗിക്കുന്ന രീതിയെ ബഹേരെ ഹസാബ് അല്ലെങ്കിൽ ‘ചിന്തകളുടെ കടൽ’ എന്ന് വിളിക്കുന്നു. നമ്മൾ പിന്തുടരുന്ന കലണ്ടറിന് 12 മാസങ്ങളാണുള്ളതെങ്കിൽ എത്യോപ്യന് കലണ്ടറിന് 30 ദിവസങ്ങൾ വീതമുള്ള 12 മാസങ്ങളും 13-ാം മാസത്തിന് അഞ്ച് ദിവസങ്ങളുമുണ്ട്. അധിവർഷത്തിൽ 13-ാം മാസത്തിൽ ആറ് ദിവസങ്ങളുണ്ടാകും. സെപ്തംബർ 11 ആണ് അവരുടെ പുതുവർഷ പിറവി ദിനം.ഇവർ യേശുക്രിസ്തുവിന്റെ ജനന വർഷം പോലും വ്യത്യസ്തമായാണ് കണക്കാക്കുന്നത്. എഡി 500-ൽ കത്തോലിക്കാ സഭ തിയതി തിരുത്തിയപ്പോൾ, എത്യോപ്യൻ ഓർത്തഡോക്സ് സഭ അതിന് തയ്യാറായില്ല.
എത്യോപ്യക്കാർ ഇപ്പോഴും പുരാതന കലണ്ടർ തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ക്രിസ്തുമസ് അടക്കമുള്ള അന്താരാഷ്ട്ര അവധികൾ അവർക്ക് ബാധകമല്ല. എങ്കിലും യാത്രകൾക്കും മറ്റുമായി അവർ ഗ്രിഗോറിയൻകലണ്ടർ അനുസരിച്ച് പ്രവർത്തിക്കാറുമുണ്ട്.















