60 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുവിശ്വാസികൾ ഒത്തു ചേരുന്നു : മോഹൻ ഭഗവതിനും , യോഗി ആദിത്യനാഥിനും പ്രത്യേക ക്ഷണം : ലോക ഹിന്ദു സമ്മേളനം 24 മുതൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

60 ലേറെ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദുവിശ്വാസികൾ ഒത്തു ചേരുന്നു : മോഹൻ ഭഗവതിനും , യോഗി ആദിത്യനാഥിനും പ്രത്യേക ക്ഷണം : ലോക ഹിന്ദു സമ്മേളനം 24 മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2023, 07:37 pm IST
Facebook
Twitter
WhatsAppTelegram

ബാങ്കോക്ക് : ലോകമെമ്പാടുമുള്ള ഹിന്ദു സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി തായ്‌ലൻഡിൽ ലോക ഹിന്ദു സമ്മേളനം . ബാങ്കോക്കിൽ ഈ മാസം 24 മുതൽ 26 വരെയാണ് സമ്മേളനം നടക്കുക.ജയസ്യ ആയത്നം ധർമ്മം’ (ധർമ്മം, വിജയത്തിന്റെ ഭവനം) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം സനാതനധർമ്മം നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നിന്ന് നേരിടാനും , നേട്ടങ്ങൾ ആഘോഷിക്കാനും ഹിന്ദു സമൂഹത്തെ ഊർജ്ജിതപ്പെടുത്തും.

വേൾഡ് ഹിന്ദു ഇക്കണോമിക് ഫോറം, ഹിന്ദു എജ്യുക്കേഷൻ കോൺഫറൻസ്, ഹിന്ദു മീഡിയ കോൺഫറൻസ്, ഹിന്ദു പൊളിറ്റിക്കൽ കോൺഫറൻസ്, ഹിന്ദു വനിതാ യുവജന സമ്മേളനങ്ങൾ, ഹിന്ദു സംഘടനാ സമ്മേളനം തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും .

60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, ഹിന്ദു സമൂഹത്തിന് മുന്നിലുള്ള വെല്ലുവിളികളും അവസരങ്ങളും പര്യവേക്ഷണം ചെയ്യാനും ചർച്ച ചെയ്യാനും ഒരു സമഗ്രമായ വേദിയൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. വിനോദ വ്യവസായത്തിൽ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം നേരിടുക, തീവ്ര ഇടതുപക്ഷവാദം നേരിടുക തുടങ്ങിയ വിഷയങ്ങളിലും സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കും.

ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുക, മറ്റ് മതസ്ഥരിൽ നിന്നും കയ്യേറ്റക്കാരിൽ നിന്നും ക്ഷേത്രഭൂമി വീണ്ടെടുക്കുക , ലോകമെമ്പാടും ഹിന്ദുക്കൾക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കുക , ലോകമെമ്പാടുമുള്ള ഹിന്ദുക്കളിൽ ഒരു പൊതു കാഴ്ചപ്പാടും അഭിലാഷവും സൃഷ്ടിക്കുക എന്നിവയും സമ്മേളനം ലക്ഷ്യം വയ്‌ക്കുന്നുണ്ട്.

ഡോ മോഹൻ ഭഗവത്, മാതാ അമൃതാനന്ദമയി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പ്രത്യേക ക്ഷണമുണ്ട് . യൂണിവേഴ്സിറ്റി പ്രൊഫസർ അനുരാഗ് മൈറാൾ, നേപ്പാളിലെ കോടീശ്വരൻ ഉപേന്ദ്ര മഹാദോ, പാക് മനുഷ്യാവകാശ പ്രവർത്തകൻ ഫഖർ ശിവ കാച്ചി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.

 

Tags: World hindu Congress
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies