കറാച്ചി: സച്ചിന്റെ റെക്കോര്‍ഡ് മറികടന്ന് സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറി തികച്ച് ചരിത്രം കുറിച്ചിരുന്നു. ഇനി ആരെങ്കിലും ആ റെക്കോര്‍ഡ് തകര്‍ക്കുമോ..? അങ്ങനെയുണ്ടെങ്കില്‍ അതാരാകും എന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍താരം കമ്രാന്‍ അക്മല്‍.
മുന്‍നിരയില്‍ ഇറങ്ങുന്ന ഒരു ബാറ്റര്‍ക്ക് മാത്രമേ അതിന് സാധിക്കൂ. കോലിയുടെ 50 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് മദ്ധ്യനിരയില്‍ ഇറങ്ങുന്ന ഒരാള്‍ക്കും തകര്‍ക്കാനാവില്ല. അങ്ങനെ നോക്കിയാല്‍ ഞങ്ങള്‍ക്ക് ബാബര്‍ അസമുണ്ട്. അയാള്‍ ആയിരിക്കും ആ റെക്കോര്‍ഡ് തകര്‍ക്കാനാവുക.
ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ലിനും കോലിയുടെ മറികടക്കാന്‍ ആയേക്കുമെന്നും കമ്രാന്‍ പറഞ്ഞു. നിലവിലെ പ്രകടനത്തില്‍ ഓരോ ആറ് ഇന്നിംഗ്സിലും ബാബര്‍ സെഞ്ച്വറി നേടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ലോകകപ്പില്‍ താരം അപ്പാടെ നിറംമങ്ങി. ഇതിന് പിന്നാലെ ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ഏകദിനത്തില്‍ 19 സെഞ്ച്വറികളാണ് 29കാരന്റെ പേരിലുള്ളത് 32 അര്‍ദ്ധ സെഞ്ച്വറികളുമുണ്ട്.
Kamran Akmal believes Babar Azam can break Virat Kohli’s record of 50 ODI hundreds 👀 #CWC23 pic.twitter.com/FTAT8qwqVg
— Farid Khan (@_FaridKhan) November 16, 2023
“>