ബോളിവുഡ് താരലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ ആരാധ്യ ബച്ചന് ജനനം മുതൽ താരപരിവേഷം അലങ്കാരമാണ്. സമൂഹമാദ്ധ്യമങ്ങളിലും താരത്തിന്റെ വാർത്തകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
ഇന്ന് ആരാധ്യയുടെ 12-ാം ജന്മദിനമാണ്. പിറന്നാൾ ദിനത്തിൽ മകൾ ആരാധ്യക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആശംസകൾ പങ്കിടുകയാണ് ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. ആരാധ്യക്കൊപ്പമുള്ള പഴയ ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് ഐശ്വര്യയും അഭിഷേകും മകൾക്ക് ജന്മദിനാശംസകൾ നേർന്നത്.
“ഞാൻ നിന്നെ അനന്തമായും, നിരുപാധികമായും, എന്നും, എല്ലാ പരിധികൾക്കുമപ്പുറം സ്നേഹിക്കുന്നു. എന്റെ പ്രിയപ്പെട്ട മാലാഖേ, നീയാണ് എന്റെ ജീവിതത്തിലെ സ്നേഹത്തിന്റെ പൂർണ്ണത… ഞാൻ നിനക്ക് വേണ്ടിയാണ് ശ്വസിക്കുന്നത്… എന്റെ അന്തരാത്മാവായവൾക്ക് 12-ാം ജന്മദിനാശംസകൾ. ദൈവം നിന്നെ എല്ലായ്‌പ്പോഴും അനുഗ്രഹിക്കട്ടെ, അളവില്ലാത്ത സ്നേഹമുള്ളവളെ, നീ നീയായിരിക്കുന്നതിനെന്നും നന്ദി. നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. നീയാണീ ലോകത്തിൽ ഏറ്റവും മികച്ചത്.”- ഐശ്വര്യ കുറിച്ചു.
View this post on Instagram
“എന്റെ കുഞ്ഞ് രാജകുമാരിക്ക് ജന്മദിനാശംസകൾ, നിന്നെയാണ് ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത്,”- എന്നാണ് അഭിഷേക് കുറിച്ചത്. ഇവരെ കൂടാതെ ശ്വേതാ ബച്ചൻ, ഫരീദ് ഖാൻ, പ്രീതി സിന്റ്, ഇഷ ഡിയോൾ തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി ആരാധകരും സമൂഹമാദ്ധ്യമങ്ങളിലെ കമന്റുകൾ വഴി ആരാധ്യയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്.
View this post on Instagram