മലപ്പുറം: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. താനൂർ സ്വദേശി മുഹമ്മദ് റാഫി എന്ന റാഫി തങ്ങളെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. കൊച്ചുകുട്ടികൾക്ക് നേരെ ലൈഗികാതിക്രമം, വ്യാജ ചികിത്സ, പോലീസ് ചമഞ്ഞ് പണം തട്ടുക, തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
റാഫിക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പരാതികൾ നിലനിൽക്കുന്നുണ്ട്. റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി ജില്ലയിലേക്കുള്ള പ്രവേശനം വിലക്കിയത്