രാജ്യത്തിനൊപ്പം ലോകകപ്പ് ആവേശത്തിൽ പങ്കുചേർന്ന് സിആർപിഎഫ് ജവാൻമാരും. ടീം ഇന്ത്യയ്‌ക്ക് ആർപ്പ് വിളിച്ചും ഇന്ത്യൻ പതാക വീശിയും ആശംസകളറിയിക്കുന്ന ജവാൻമാരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. ജമ്മുവിൽ നിന്നുള്ള ഈ വീഡിയോ വാർത്താ ഏജൻസിയായ പിടിഐയാണ് പങ്കുവച്ചത്.
VIDEO | CRPF personnel in Jammu cheer for Team India ahead of the World Cup final at Narendra Modi Stadium in Ahmedabad.#INDvsAUSfinal #ICCWorldCup2023 pic.twitter.com/C5UnFfOWTs
— Press Trust of India (@PTI_News) November 19, 2023
മത്സരത്തിൽ 4 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 30 റൺസെന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 6 പന്തിൽ നിന്ന് 4 റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്കാണ് കൂടാരം കയറ്റിയത്.