ഏകദിന ലോകകപ്പിൽ റെക്കോർഡുകൾ തകർത്ത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. 46 മത്സരങ്ങളിൽ നിന്ന് 1743 റൺസ് നേടിയ റിക്കി പോണ്ടിംഗിനെയാണ് താരം മറികടന്നത്. ഓസീസിനെതിരായ ലോകകപ്പ് ഫൈനലിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലാണ്. 44 ഇന്നിംഗ്സുകളിൽ നിന്ന് 56.95 ശരാശരിയിൽ ആറ് സെഞ്ച്വറികളും 15 അർധസെഞ്ച്വറികളും ഉൾപ്പെടെ 2278 റൺസാണ് സച്ചിൻ നേടിയത്. കുമാർ സംഗക്കാരയെ മറികടന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ലോകകപ്പ് റൺവേട്ടയിൽ നാലാം സ്ഥാനത്ത് എത്തിയിരുന്നു.