ഇലക്ട്രിക് കാറുകൾ വേഗതയുടെ ഭാവിയാണ്. എലോൺ മസ്ക് തന്റെ ജനപ്രിയ കമ്പനിയായ ടെസ്ല ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിലാണ് . അടുത്ത വർഷം മസ്കിന്റെ ഇന്ത്യാ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തിടെ കാലിഫോർണിയയിലെ ടെസ്ലയുടെ നിർമാണശാല സന്ദർശിച്ചിരുന്നു.
ടെസ്ലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നതനുസരിച്ച് ടെസ്ല ഇന്ത്യയുടെ ഫാക്ടറി ഗുജറാത്തിലാകും ആകും സ്ഥാപിക്കുക . മഹാരാഷ്ട്രയും ചർച്ചയിലുണ്ട് . പ്രതിവർഷം അഞ്ച് ലക്ഷം ഇവി കാറുകൾ അവിടെ നിർമിക്കും. ടെസ്ല ഇന്ത്യയുടെ എൻട്രി ലെവൽ കാറിന് ഏകദേശം 20 ലക്ഷം രൂപ വിലവരും. ഇറക്കുമതി തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ടെസ്ലയുമായി ചർച്ച നടത്തിയിരുന്നു . എന്നാൽ ഇത് നിലവിൽ വെളിപ്പെടുത്തിയിട്ടില്ല. അടുത്ത വർഷം ജനുവരിയിൽ മസ്കിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ടെസ്ല ഇന്ത്യയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.
2030ഓടെ ആഗോളതലത്തിൽ രണ്ട് കോടി ഇവികൾ വിൽക്കാനാണ് മസ്കിന്റെ പദ്ധതി. ഇതിനായി ഇന്ത്യയെ ഏഷ്യയുടെയും പസഫിക് മേഖലയുടെയും കയറ്റുമതി കേന്ദ്രമാക്കാനാണ് മസ്ക് ആഗ്രഹിക്കുന്നത്. ഓസ്ട്രേലിയയും ന്യൂസിലൻഡും ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ചൈനീസ് നിർമ്മിത ഇവികളുമായി മത്സരിക്കുന്നതിനായി ഇന്ത്യയിൽ ഒരു ഇവി ഫാക്ടറി സ്ഥാപിക്കാൻ മസ്കിന് താൽപ്പര്യമുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ഇവി വിപണിയിലും മസ്ക് ഉറ്റുനോക്കുന്നു.
കഴിഞ്ഞ വർഷം വരെ ഇന്ത്യയിൽ നിന്ന് 8300 കോടി രൂപയുടെ സ്പെയർ പാർട്സുകളാണ് ടെസ്ല ഇറക്കുമതി ചെയ്തത്. ഈ വർഷം അവസാനത്തോടെ ടെസ്ല ഇവി കാറുകൾക്കായി 16.6 കോടി രൂപയുടെ സ്പെയർ പാർട്സ് ഇറക്കുമതി ചെയ്യും . ഇന്ത്യൻ സ്പെയർ പാർട്സുകളുടെ ഗുണനിലവാരം ടെസ്ല ഇഷ്ടപ്പെടുന്നു.