​ആരോഗ്യസമ്പന്നമായ പച്ചപ്പട്ടാണി; ഗുണമറിഞ്ഞ്, 'അപകടമറിഞ്ഞ്' കഴിക്കാം ​ഗ്രീൻപീസ്
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Health

​ആരോഗ്യസമ്പന്നമായ പച്ചപ്പട്ടാണി; ഗുണമറിഞ്ഞ്, ‘അപകടമറിഞ്ഞ്’ കഴിക്കാം ​ഗ്രീൻപീസ്

Janam Web Desk by Janam Web Desk
Nov 20, 2023, 01:30 pm IST
FacebookTwitterWhatsAppTelegram

ഗ്രീൻപീസ് അഥവ പച്ചപ്പട്ടാണി. എല്ലാവർക്കും സുപരിചിതമായ പയറുവർ​ഗമാണിത്. പലരും ​ഗ്രീൻപീസ് കഴിക്കാറുണ്ടെങ്കിലും പലർക്കും ഇതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് അറിയില്ല. നാരുകൾ, അന്നജം, പ്രോട്ടീൻ, വിറ്റാമിനുകൾ, ഗുണം ചെയ്യുന്ന ഫൈറ്റോകെമിക്കലുകൾ എന്നിവയാൽ സമ്പന്നമാണ് ​ഗ്രീൻ പീസ്.

100 ​ഗ്രാം ​ഗ്രീൻ പീസിൽ 78 കാലോറി മാത്രമാണുള്ളത്. ശരീരഭാരം കുറയ്‌ക്കാനോ ആരോഗ്യകരമായ ഭാരം നിലനിർത്താനോ ശ്രമിക്കുന്ന ആളുകളെ ​ഗ്രീൻപീസ് സഹായിക്കും. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. വൈറ്റമിൻ സി സമ്പന്നമാണ് ഗ്രീൻപീസ്. കൊഴുപ്പ് കുറഞ്ഞ പയറുവർ​ഗമായതിനാൽ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു. ഇതുവഴി ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും. വാർദ്ധക്യത്തിൽ തിമിരം, മാക്യുലർ ഡീജനറേഷൻ അല്ലെങ്കിൽ കാഴ്ച നഷ്ടപ്പെടൽ എന്നിവയുടെ സാധ്യത കുറയ്‌ക്കാൻ ​ഗ്രീൻ പീസിൽ അടങ്ങിയിട്ടുള്ള ല്യൂട്ടിൻ സഹായിക്കുന്നു.

സസ്യാഹാരികൾക്ക് പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്. പേശി ടിഷ്യു നിർമ്മിക്കാനും നന്നാക്കാനും സഹായിക്കുന്ന ഒരു അവശ്യ പോഷകമാണ് പ്രോട്ടീൻ. വേവിച്ച അര കപ്പ് ഗ്രീൻ പീസിൽ 5 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിട്ടുള്ളത്. ഗ്രീൻപീസിലെ നാരുകൾ ദഹനത്തിന് സഹായിക്കുകയും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമാണെങ്കിലും ​ഗ്രീൻപീസ് കഴിക്കുമ്പോൾ സൂക്ഷിക്കണം. കാരണം ഇതിലടങ്ങിയിരിക്കുന്ന ലെക്ടിനുകളും ഫൈറ്റിക് ആസിഡും ദഹനക്കേടിനും വായുകോപത്തിനും കാരണമായേക്കാം. അതുകൊണ്ട് മിതമായ അളവിൽ മാത്രമാകണം ​ഗ്രീൻപീസ് കഴിക്കാൻ‍.

Tags: GreenpeasHealth benefitsSUB
ShareTweetSendShare

More News from this section

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

1,416 പേർക്ക് രോഗബാധ; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി; സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിൽ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies