ലോകകപ്പിലെ ഇന്ത്യയുടെ പരാജയത്തില്‍ ആടിതിമിര്‍ത്ത് ആഘോഷിച്ച് ബംഗ്ലാദേശ് ആരാധകര്‍. ഓസ്‌ട്രേലിയന്‍ ജഴ്‌സി ധരിച്ച് തെരുവുകളില്‍ സ്ഥാപിച്ച കൂറ്റന്‍ സ്‌ക്രീനുകളിലാണ് അവര്‍ മത്സരം വീക്ഷിച്ചത്. ഇന്ത്യയുടെ ഓരോ വിക്കറ്റ് വീഴ്‌ച്ചയിലും അവര്‍ പടക്കം പൊട്ടിച്ചും ചുവടുകള്‍ വച്ചുമാണ് ആഘോഷിച്ചത്.
ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. 80 ശതമാനം പേരും ഓസ്‌ട്രേലിയയെ പിന്തുണച്ചെന്നും ഇന്ത്യയുടെ തോല്‍വി അവര്‍ തെരുവുകളില്‍ ആഘോഷിച്ചെന്നും പ്രാദേശിക മാദ്ധ്യമങ്ങള്‍ പറയുന്നു. ഇവര്‍ തെരുവില്‍ മധുര വിതരണവും നടത്തിയിരുന്നു.
ഓസ്‌ട്രേലിയ കപ്പുയര്‍ത്തിയതിനേക്കാളും ഇന്ത്യ പരാജയപ്പെട്ടതാണ് അവരെ ഏറെ സന്തോഷിപ്പിച്ചതെന്ന് ബംഗ്ലാദേശികള്‍ പറയുന്നു. ഞങ്ങള്‍ ഈദ് ആഘോഷിക്കുന്നു എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്. 2015 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശും പാകിസ്താനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കാര്‍ പാകിസ്താനെ പിന്തുണച്ചെന്നുമാണ് ബംഗ്ലാദേശികളുടെ ആരോപണം.
Muslims in Bangladesh are happier than in Australia. Because India lost. Indians think only Pakistan is their enemy. @BCCI pic.twitter.com/K6aOL9SDYX
— Voice of Bangladeshi Hindus 🇧🇩 (@VoiceofHindu71) November 20, 2023
“>
Bangladesh fans celebrating India’s loss.pic.twitter.com/c0Q39AaYkG#Panauti | #MitchellMarsh | BCCI
— Saikat Ghosh (@Ghosh_Analysis) November 20, 2023
“>