അഹമ്മദാബാദ്: ലോകകപ്പിലെ ഓരോ മത്സരങ്ങൾക്ക് ശേഷവും ഇന്ത്യൻ ആരാധകർ കാത്തിരുന്നത് ബെസ്റ്റ് ഫീൽഡർ അവാർഡിനായിരുന്നു. സർപ്രൈസുകളോടെ വ്യത്യസ്തവും രസകരവുമായ രീതിയിലാണ് ഫീൽഡിംഗ് കോച്ച് ടി ദീലിപ് ബെസ്റ്റ് ഫീൽഡറെ പ്രഖ്യാപിച്ചിരുന്നത്. നാടകീയ രംഗങ്ങളോ ആവേശങ്ങളോ ഇല്ലാതെ മരണവീടിന് സമമായ സാഹചര്യത്തിലായിരുന്നു ലോകകപ്പിലെ തോൽവിയ്ക്ക് ശേഷം ഇന്നലെ ഫീൽഡറെ പ്രഖ്യാപിച്ചത്. വിരാട് കോലിയെയാണ് ബെസ്റ്റ് ഫീൽഡറായി തിരഞ്ഞെടുത്തത്. രവീന്ദ്ര ജഡേജയാണ് വിരാടിനെ ഫീൽഡറിനുള്ള മെഡൽ അണിയിച്ചത്.
തോൽവിയിൽ നമ്മളെല്ലാവരും ദുഃഖിതരാണ്. പക്ഷേ മികച്ച പ്രകടനമാണ് ഓരോ താരവും പുറത്തെടുത്തത്. ലോകകപ്പിൽ ഉടനീളം ഇന്ത്യൻ ടീമിൽ നിന്ന് മികച്ച ഫീൽഡിംഗ് പ്രകടനങ്ങൾ കാഴ്ചവച്ചു. ടീമിന്റെ ഇതുവരെയുള്ള പ്രകടനത്തിൽ നമുക്ക് അഭിമാനം കൊള്ളാം. എല്ലാവർക്കും തന്റെ അഭിനന്ദനങ്ങളെന്നും ടി ദിലീപ് പറഞ്ഞു.
ലോകകപ്പ് ഫൈനലിൽ ഓസ്ട്രലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോൽവിയാണ് ഇന്ത്യക്കുണ്ടായത്. 10 മത്സരങ്ങളിൽ തോൽക്കാതെ ഫൈനലിനെത്തിയിട്ടും അവസാനം ഇന്ത്യക്ക് കാലിടറുകയായിരുന്നു.