തിരുവനന്തപുരം: ബ്രിട്ടീഷ് നേവി അറസ്റ്റ് ചെയ്ത മത്സ്യത്തൊഴിലാളികളെ തിരികെ എത്തിച്ചു. തമിഴ്നാട് സ്വദേശികളായ 36 മത്സ്യത്തൊഴിലാളികളെയാണ് തിരിച്ചെത്തിച്ചത്. ബ്രിട്ടീഷ് ഇന്ത്യൻ ഓഷ്യൻ ടെറിറ്ററിയിൽ പ്രവേശിച്ചതിനാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാദൗത്യം.
മത്സ്യത്തൊഴിലാളി സംഘത്തെ വിഴിഞ്ഞം കോസ്റ്റ് ഗാർഡ് ഏറ്റുവാങ്ങി വിഴിഞ്ഞത്ത് എത്തിച്ചു. ഓരോ കപ്പലിനും 25,000 ബ്രിട്ടീഷ് പൗണ്ട് പിഴ ചുമത്തിയെങ്കിലും, പിഴ ഒടുക്കിയതിനാൽ ഒരു ബോട്ടും 36 ജീവനക്കാരെയും ബ്രിട്ടീഷ് നേവി വിട്ടയച്ചു. സെപ്തംബർ 23നാണ് സാമുദ്രാതിർത്തി ലംഘിച്ചതിനാണ് ബ്രിട്ടിഷ് നേവി രണ്ടു കപ്പലുകളെയും മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്.