കൊൽക്കത്ത : കൊൽക്കത്തയിൽ ബിജെപി റാലി നടത്താൻ ഹൈക്കോടതിയുടെ അനുമതി . നവംബർ 29ന് നടത്താനിരിക്കുന്ന ബി.ജെ.പിയുടെ മെഗാ റാലിക്ക് മമത സർക്കാരും , പോലീസ് അനുമതി നൽകിയിരുന്നില്ല . തുടർന്ന് ബിജെപി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് രാജശേഖർ മാന്ത ‘ഇതൊരു സ്വതന്ത്ര രാജ്യമാണെന്നും , ബിജെപി റാലി നടത്തുന്നത് ഇങ്ങനെ തടയാനാവില്ല.’ എന്നും വ്യക്തമാക്കി.
“2 ആഴ്ച മുതൽ 3 ആഴ്ച വരെ മുൻപ് യോഗത്തിന് അനുമതിയ്‌ക്കായി ആവശ്യപ്പെടണമെന്ന് നിങ്ങൾ പറയുന്നു. ഇവിടെ 2 ആഴ്ച മുമ്പ് അപേക്ഷ നൽകിയതായി കാണുന്നു. അതിനുശേഷവും സിസ്റ്റം ജനറേറ്റഡ് സന്ദേശം അയച്ച് അപേക്ഷ നിരസിച്ചു. ഇത് ശരിയായ രീതിയല്ല.“ എന്നും കോടതി വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബംഗാൾ ബിജെപിയുടെ നേതൃത്വത്തിൽ റാലി നടത്തുന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും റാലിയിൽ പങ്കെടുക്കാൻ എത്തുമെന്നാണ് സൂചന. എന്നാൽ മമത സർക്കാരിന്റെ നിർദേശപ്രകാരം പോലീസിന്റെ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി ബിജെപി പരാതി ഉയർത്തിയിരുന്നു.