ലോകകപ്പില്‍ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റ് തന്നെ തോറ്റു പോകുമായിരുന്നുവെന്ന് പാകിസ്താന് മുന്‍ താരം അബ്ദുള്‍ റസാഖ്. നേരത്തെ നടി ഐശ്വര്യ റായിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെിയ റസാഖിനെതിരെ വ്യാപ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്കെതിരെ വിമര്‍ശനം ഉന്നയിച്ച് റസാഖ് വീണ്ടും രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു വിമര്‍ശനം
‘ ഇന്ന് ക്രിക്കറ്റ് വിജയിച്ചു. മാനദണ്ഡങ്ങള്‍ ഒരിക്കലും ഒരു ടീമിനായി വളച്ചൊടിക്കരുത്. ഒരു പക്ഷേ ഇന്ത്യ വിജയിച്ചിരുന്നെങ്കില്‍ ക്രിക്കറ്റിനെ സങ്കടപ്പെടുത്തുന്നൊരു നിമിഷമായേന അത്. അവര്‍ക്ക് ലോകകപ്പില്‍ നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചു. കോലി സെഞ്ച്വറി അടിച്ചരുന്നെങ്കില് ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമായിരുന്നു. ക്രിക്കറ്റ് വിജയിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.
ഒരു ടീമിനും ആനുകൂല്യം ലഭിക്കാത്ത പിച്ചും അന്തരീക്ഷവുമാണ് വേണ്ടത്. എന്നാല്‍ അവിടെയും ഇന്ത്യക്കായിരുന്നു ആനുകൂല്യം.എന്നാല്‍ ഇത്രയും മോശമായ ഒരു പിച്ച് ഒരു ടൂര്‍ണമെന്റിനും ഞാന്‍ കണ്ടിട്ടില്ല-റസാഖ് പറഞ്ഞു.