കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള കെ. രാധാകൃഷ്ണൻ പുരസ്കാരത്തിന് മാധ്യമ പ്രവർത്തകൻ കാവാലം ശശികുമാറിനെ തെരെഞ്ഞെടുത്തു. ശശികുമാറിന്റെ ധർമ്മായണം എന്ന സാഹിത്യകൃതിക്കാണ് പുരസ്കാരം. പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതി സംഘടിപ്പിക്കുന്ന ഇരുപത്തി ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് പുരസ്കാര സമർപ്പണം.1989 മുതൽ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്ന കാവാലം ശശികുമാർ നിലവിൽ കോഴിക്കോട് ജന്മഭൂമിയിൽ ഡെപ്യൂട്ടി എഡിറ്ററാണ്. നിരവധി സാഹിത്യ കൃതികൾ രചിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിന് അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ വച്ച് മങ്കൊമ്പ് ഗോപാലകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും.