പാലക്കാട്: മണ്ണാർക്കാട് ഉപജില്ല സ്കൂൾ കലോത്സവത്തിനിടെ വിദ്യാർത്ഥികളും അദ്ധ്യാപകരും തമ്മിൽ സംഘർഷം. ഓവർറോൾ ചാമ്പ്യൻഷിപ്പ് ട്രോഫികൾ നൽകിയതിന് ശേഷമാണ് സംഘർഷമുണ്ടായത്. വേദിയിൽ ഉണ്ടായിരുന്ന കസേരകളും സാധനങ്ങളും വലിച്ചെറിഞ്ഞ് വിദ്യാർത്ഥികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
സംഘർഷത്തിൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പരിക്കേറ്റു. ഒടുവിൽ പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. കുട്ടികളെ മർദ്ദിച്ച നാല് അദ്ധ്യാപകർക്കെതിരെ പോലീസ് കേസെടുത്തു. പരിക്കേറ്റവരെ മണ്ണാർക്കാടുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.