മനാമ: ലുലു ഗ്രൂപ്പ് സെൻട്രൽ മനാമയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്നു. ബഹ്റൈനിലെ ലുലുവിന്റെ പതിനൊന്നാമത് ഹൈപ്പർമാർക്കറ്റാണിത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസുഫലിയുടെ സാന്നിധ്യത്തിൽ ബഹ്റൈൻ വഖഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാഷിദ് മുഹമ്മദ് സാലിം അൽ ഹാജിരിയാണ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത്.
ആഗോളതലത്തിൽ ലുലു ഗ്രൂപ്പിന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ തുറന്നത്. 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്. പലചരക്ക്, ഫ്രഷ് ഫ്രൂട്ട്സ്, വെജിറ്റബിൾസ്, ഫാഷൻ സാമഗ്രികൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ ആവശ്യമുള്ള എല്ലാ സാധനങ്ങളും മനാമ ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്. ബ്രെഡുകളും കേക്കുകളും ചൂടോടെ ലഭ്യമാകുന്ന ഇൻ-ഹൗസ് ബേക്കറിയും സജ്ജീകരിച്ചിട്ടുണ്ട്.
മനാമ സെന്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും നന്ദി പറയുന്നു. ആറ് മാസത്തിനുള്ളിൽ, ബഹ്റൈനിൽ 200 ദശലക്ഷം ദീനാറിന്റെ നിക്ഷേപമാണ് ലുലു നടത്തുന്നത്. ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി മാധ്യമങ്ങളോട് പറഞ്ഞു. വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഇമാൻ അഹമ്മദ് അൽ-ദോസെരി, ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, ലുലു ബഹ്റൈൻ ഡയറക്ടർ ജൂസർ രൂപാവാല, തുടങ്ങിയ വ്യവസായ പ്രമുഖർ, സന്നിഹിതരായിരുന്നു.