വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ മൂന്ന് യുവാക്കൾ എക്സൈസ് പിടിയിൽ. അമ്പലവയൽ സ്വദേശികളായ അഫ്താബ് (21) പിവി. പ്രവീൺ (20) ആൽബിൻ ക്ലീറ്റസ് (19) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതികളിൽ നിന്നും 630 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
മയക്കുമരുന്ന് കടത്ത് പിടികൂടാനായി നിയോഗിച്ച പ്രത്യേക സ്ക്വാഡും ജില്ല എക്സൈസ് ഇന്റലിജൻസും സംയുക്തമായി മുത്തങ്ങക്കടുത്ത പൊൻകുഴി ഭാഗത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കളെ പിടികൂടിയത്. പ്രതികൾ സഞ്ചരിക്കാൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.