കാർ വാങ്ങാൻ പ്ലാനുണ്ടോ?; എങ്കിൽ കുറഞ്ഞ നിരക്കിൽ വായ്പ ഈ ബാങ്കുകളിൽ ലഭിക്കും...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാർ വാങ്ങാൻ പ്ലാനുണ്ടോ?; എങ്കിൽ കുറഞ്ഞ നിരക്കിൽ വായ്പ ഈ ബാങ്കുകളിൽ ലഭിക്കും…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 09:53 pm IST
Facebook
Twitter
WhatsAppTelegram

അടുത്ത വർഷത്തേക്ക് കാലുവെക്കാൻ ഇനി ഒരു മാസം കൂടി നിലനിൽക്കെ ആകർഷകമായ ഓഫറുകളാണ് ബാങ്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഉത്സവകാല ഓഫറുകളുമായി ബന്ധപ്പെട്ട് ഇതിൽ മിക്ക ഓഫറുകളും നൽകുന്നത് ഡിസംബർ വരെയാണ്. 8.65 ശതമാനം മുതൽ പലിശ നിരക്കിൽ ബാങ്കുകൾ വായ്പകൾ നൽകുന്നുണ്ട്. വിവിധ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും കാർ വായ്പ നിരക്കുകൾ ഏതെല്ലാമെന്ന് നോക്കാം…

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നത്. 8.65 ശതമാനം മുതൽ 9.70 ശതമാനം വരെയാണ് നിലവിൽ നൽകുന്ന പലിശ നിരക്ക്. ആകർഷകമായ ഓഫറുകൾ അനുസരിച്ച് ജനുവരി 31 വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നില്ല എന്നതാണ് പ്രധാന ആകർഷണം. ഓൺ-റോഡ് വിലയുടെ 90 ശതമാനം വരെയും വായ്പയായി ലഭിക്കും.

ഫ്‌ളെക്‌സിയായ ഇഎംഐ ഓപ്ഷനും എസ്ബിഐ നൽകുന്നുണ്ട്. രണ്ട് ഓപ്ഷനുകളാണ് ഇതിൽ പ്രധാനമായും ഉള്ളത്. 36 മാസ കാലാവധിയുള്ള വായ്പകൾക്ക് ആദ്യത്തെ ആറ് മാസം റഗുലർ ഇഎംഐയുടെ പകുതി നൽകുന്നതാണ്. രണ്ടാമത്തേതിൽ 60 മാസ കാലാവധിയുള്ള വായ്പകൾക്ക് ആദ്യ ആറ് മാസം റഗുലർ ഇഎംഐയുടെ 50 ശതമാനവും പിന്നീടുള്ള ആറ് മാസം റഗുലർ ഇഎംഐയുടെ 75 ശതമാനവും അടച്ചാൽ മതിയാകും. ഇലക്ട്രിക് കാറുകൾക്ക് 8.65 ശതമാനം മുതൽ 9.35 ശതമാനം വരെയാണ് പലിശ നിരക്ക്.

മറ്റ് പൊതുമേഖല ബാങ്കുകൾ

പഞ്ചാബ് നാഷണൽ ബാങ്ക് 8.75 ശതമാനം മുതൽ 9.60 ശതമാനം വരെ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. നിലവിൽ വായ്പാ തുകയുടെ 0.25 ശതമാനം വരെയാണ് പ്രോസസിംഗ് ഫീസ്. എക്‌സ്‌ഷോറും വിലയുടെ 100 ശതമാനം വരെ വായ്പ നൽകുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 120 മാസം വരെയും മറ്റുള്ള വാഹനങ്ങൾക്ക് 84 മാസം വരെയും തിരിച്ചടവ് കാലാവധി.

ബാങ്ക് ഓഫ് ബറോഡ 8.70 ശതമാനം മുതൽ 12.10 ശതമാനം വരെയാണ് വാഹനവായ്പകൾക്ക് പലിശ ഈടാക്കുന്നത്. നിലവിൽ 500 രൂപ വരെ പ്രോസസിംഗ് ഫീസ് ഈടാക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 8.75 ശതമാനം മുതൽ11.80 ശതമാനം വരെയാണ് പലിശ നിരക്ക്. 8.70 മുതൽ 11.95 ശതമാനം വരെയാണ് കാനറ ബാങ്ക് വാഹനവായ്പകൾക്ക് പലിശ ഈടാക്കുന്നത്. ഡിസംബർ 31 വരെ വായ്പകളുടെ പ്രോസസിംഗ് ചാർജ് കാനറ ബാങ്ക് ഒഴിവാക്കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്ക് 9.05 ശതമാനം മുതൽ 11.95 ആണ് പലിശ നിരക്ക്.

സ്വകാര്യ ബാങ്കുകൾ

എച്ച്ഡിഎഫ്‌സി ബാങ്കും ഫെഡറൽ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും 8.75 ശതമാനം മുതൽ പലിശ നിരക്കിൽ വാഹന വായ്പ നൽകുന്നുണ്ട്. എന്നാൽ ഐസിഐസിഐ ബാങ്കും ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കും 9 ശതമാനം മുതലാണ് പലിശ ഈടാക്കുന്നത്. ഫെഡറൽ ബാങ്ക് എക്സ്ഷോറൂം വിലയുടെ 100 ശതമാനം വരെ വായ്പ നൽകുന്നുണ്ട്. വായ്പയെടുക്കുന്ന വ്യക്തിയ്‌ക്ക് 10 ലക്ഷം വരെ ആക്‌സിഡന്റ് ഇൻഷുറൻസും ബാങ്ക് നൽകുന്നു.

Tags: SUBCar Loan
Share
Tweet
SendShare

More News from this section

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതം; രണ്ട് സഹോദരങ്ങള്‍ മരിച്ചു

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

നേപ്പാളില്‍ പ്രളയക്കെടുതി രൂക്ഷം; 22 പേരുടെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ ഉയരുന്നു; എല്ലാം സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് H1N1 കേസുകള്‍ വര്‍ധിക്കുന്നു; ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

നേപ്പാളില്‍ പ്രളയഭീതി; 105 ഇന്ത്യക്കാരുള്‍പ്പെടെ 291 വിദേശികളെ കാണാനില്ല, 16 മരണം

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies