ഭുവനേശ്വർ: ബിആർഎസും കോൺഗ്രസും ഒവൈസിയുടെ പാർട്ടിയുമെല്ലാം ഒരു പോലെ തന്നെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. വ്യത്യസ്തമായ കാര്യങ്ങൾ പറയുന്നതും പ്രവർത്തിക്കുന്നതും ബിജെപി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വരിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബിആർഎസ്, കോൺഗ്രസ്, എഐഎംഐഎം എന്നിവരുടെ പ്രകടന പത്രികയിൽ അവർ മുസ്ലീം സമുദായത്തിന് മാത്രം സംവരണം നൽകുന്നതിനെ കുറിച്ചും ആനുകൂല്യങ്ങൾ നൽകുന്നതിനെ കുറിച്ചുമാണ് പരമാർശിക്കുന്നത്. എന്നാൽ ബിജെപി അങ്ങനെയല്ല, എല്ലാ വിഭാഗത്തെ കുറിച്ചും ചിന്തിക്കുന്നു. എല്ലാവരുടെ വികസനത്തിനായും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഭുവനേശ്വർ വിമാനത്താവളത്തിലെത്തിയ അസം മുഖ്യമന്ത്രിക്ക് പാർട്ടി പ്രവർത്തകരും നേതാക്കളും ചേർന്ന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.